കൊച്ചി: വയനാട് പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ചെലവഴിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ ഈ തുക മാര്‍ച്ച് 31-നകം വിനിയോഗിക്കണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഈ സമയം പ്രായോഗികമല്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടത്. അതിന് മറുപടിയായി കേന്ദ്രം കാലാവധി നീട്ടിയതായി അറിയിച്ചു.
പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ 520 കോടി രൂപയുടെ സഹായം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 16 പദ്ധതികള്‍ക്കായി ഈ തുക ചെലവഴിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
അതേസമയം, ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കേന്ദ്രം നിലപാട് വ്യക്തമാക്കാത്തതിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. “കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്” എന്ന ശക്തമായ പരാമർശം ഉയർത്തിയ കോടതി, കേന്ദ്ര ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യം ചെയ്തു.





