Culture India News Politics

‘വന്ദേ മാതരം’ വിവാദം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ബെംഗളൂരു: ‘വന്ദേ മാതരം’ ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ബിജെപി ബംഗളൂരുവിലും മംഗളൂരുവിലും പരാതി നൽകി.

ബംഗളൂരുവിൽ ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) മല്ലേശ്വരം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സോണിയ ഗാന്ധി ദേശീയഗീതമായ ‘വന്ദേ മാതര’ത്തെ അപമാനിച്ചുവെന്നാണ് യുവമോർച്ചയുടെ ആരോപണം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് യുവമോർച്ച പൊലീസിനോട് ആവശ്യപ്പെട്ടു.

വിഷയത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ബെംഗളൂരുവിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തിന് സമീപം പ്രതിഷേധവും സംഘടിപ്പിച്ചു.

‘വന്ദേ മാതര’ത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *