സിലിഗുരി: രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും സുരക്ഷ ഉറപ്പാക്കാൻ അതിർത്തികൾ സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമിക്കുന്നതിന് ഭൂമി നൽകുന്നതിൽ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഷാ വിമർശനം ഉന്നയിച്ചു. അതിർത്തിയിൽ വേലി സ്ഥാപിക്കുന്നതിനായി ഭൂമി നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. പക്ഷേ മമത സർക്കാർ അതിന് അനുകൂലമായി പ്രതികരിച്ചില്ലെന്ന് ഷാ കുറ്റപ്പെടുത്തി. വന്ദേ മാതരം ആലപിക്കുന്നത് സംബന്ധിച്ചും ദേശീയ ഗീതത്തിനുള്ള അംഗീകാരത്തെ കുറിച്ചും കോൺഗ്രസിനെതിരെ അമിത് Read More…
Tag: vande mataram
വന്ദേ മാതര സദസ്സ് സംഘടിപ്പിച്ചു
മഹിളാ മോർച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്ദേ മാതര സദസ്സ് കല്പറ്റയിൽ സംഘടിപ്പിച്ചു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജെപി വയനാട് ജില്ലാ സെക്രട്ടറി സന്ധ്യ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗo കെ. സദാനന്ദൻ, പി. ജി ആനന്ദ്കുമാർ, മേഖലാ ഉപാധ്യക്ഷൻ പുനത്തിൽ രാജൻ,ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. പി. സുകുമാരൻ, ടി. എം Read More…
വർഗീയ വിഭജന അജണ്ടയ്ക്കെതിരെ വന്ദേ മാതരം സദസ്സ്
തൃശൂർ: ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്‌ലിം ലീഗിൻ്റെയും വർഗീയ വിഭജന അജണ്ടകൾക്കെതിരെ ജനകീയ പ്രതിരോധം ഉയർത്തിപ്പിടിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്ദേ മാതരം സദസ്സ് സംഘടിപ്പിച്ചു. സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ദേശീയബോധവും ഉയർത്തിപ്പിടിക്കുന്ന വന്ദേ മാതരം സദസ്സ്, സമൂഹത്തിൽ വർഗീയ ധ്രുവീകരണവും വിഭജനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ശക്തമായ സന്ദേശമാണെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു. രാജ്യത്തെ Read More…
വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനം ദേശവിരുദ്ധം: ധാമി
ഡെറാഡൂൺ: പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. കോൺഗ്രസ്സിന്റെ തീരുമാനം “ദേശവിരുദ്ധമാണ്” എന്ന് വിശേഷിപ്പിച്ച ധാമി, പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി വന്ദേമാതരം ഭാഗികമായി മാത്രം ആലപിക്കാൻ തീരുമാനിച്ചത് രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തോടുള്ള അനാദരവാണെന്ന് ധാമി മാധ്യമങ്ങളോട് പറഞ്ഞു.“കോൺഗ്രസ് എല്ലാക്കാലത്തും ഇത്തരത്തിലാണ് പ്രവർത്തിച്ചിട്ടുള്ളത്. മുൻകാലത്തും പ്രീണനത്തിനായി വന്ദേമാതരത്തെ വിഭജിച്ചു. Read More…
‘വന്ദേ മാതരം’ വിവാദം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
ബെംഗളൂരു: ‘വന്ദേ മാതരം’ ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ബിജെപി ബംഗളൂരുവിലും മംഗളൂരുവിലും പരാതി നൽകി. ബംഗളൂരുവിൽ ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) മല്ലേശ്വരം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സോണിയ ഗാന്ധി ദേശീയഗീതമായ ‘വന്ദേ മാതര’ത്തെ അപമാനിച്ചുവെന്നാണ് യുവമോർച്ചയുടെ ആരോപണം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് യുവമോർച്ച പൊലീസിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ബെംഗളൂരുവിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തിന് സമീപം പ്രതിഷേധവും സംഘടിപ്പിച്ചു. ‘വന്ദേ Read More…
വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി
തൃശ്ശൂർ കോർപ്പറേഷനിൽ 2026 ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ “വന്ദേമാതരം” ആലപിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ദേശീയഗീതത്തോട് അനാദരവ് കാണിക്കുകയും ചെയ്തതായി ആരോപിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. കോർപ്പറേഷൻ ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നതിനെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ, മേയർ, ഡെപ്യൂട്ടി മേയർ, കോർപ്പറേഷൻ സെക്രട്ടറി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരടക്കമുള്ളവർ ചടങ്ങിൽ നിന്ന് മാറിപ്പോകുകയും മൈക്കിലൂടെ സംസാരിച്ച് ആലാപനത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുകയും Read More…
രാജ്യത്ത് 80-ാം സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയിൽ ആദ്യമായി ‘വന്ദേ മാതരം’ ആലപിക്കും
ന്യൂഡൽഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് രാജ്യവ്യാപകമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടക്കുന്ന ദേശീയതല ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ദേശഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും ചടങ്ങുകൾ. ദേശീയഗീതമായ ‘വന്ദേ മാതരം’ ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങിൽ ആലപിക്കുമെന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ പ്രധാന പ്രത്യേകത. സംസ്ഥാന തലസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കും. ദേശീയപതാക ഉയർത്തിയതിന് പിന്നാലെ വിവിധ സാംസ്കാരിക പരിപാടികളും നടക്കും. Read More…
വന്ദേമാതരം: കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി
ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. ഔദ്യോഗിക ചടങ്ങുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പരിപാടികളിൽ വന്ദേമാതരം ആലപിക്കുമ്പോൾ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കണം. എന്നാൽ സിനിമ പ്രദർശനത്തിന് മുൻപോ ശേഷമോ തിയേറ്ററുകളിൽ വന്ദേമാതരം ആലപിച്ചാൽ കാണികൾ എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഗാനം ജനഗണമനയ്ക്ക് നിലവിലുള്ള പ്രോട്ടോക്കോളുകൾ വന്ദേമാതരത്തിനും ബാധകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശങ്ങൾ. ജനങ്ങൾ വിനോദത്തിനായി എത്തുന്ന ഇടങ്ങളായ സിനിമാ തിയേറ്ററുകൾക്ക് പ്രത്യേക ഇളവ് അനുവദിച്ചിരിക്കുകയാണ്. Read More…








