India Kerala News Politics

അവരുടെ ലക്ഷ്യം മോദിയൊ ബിജെപിയൊ അല്ല…

വേണുഗോപാൽ

  1. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ നിന്നും ഇറങ്ങിയാൽ ആദ്യം സംഭവിക്കാൻ പോകുന്നത് FCRA നിയമം പിൻവലിക്കുകയോ, അല്ലെങ്കിൽ നിയമത്തിൽ പഴുതകൾ ഉണ്ടാക്കുക എന്നതായിരിക്കും. കാരണം അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നും ഫണ്ട് വാങ്ങി ഇന്ത്യയിൽ വൻതോതിൽ മതപരിവർത്തനം നടത്തുന്നവർക്ക് ഏറ്റവും വലിയ ഭീഷണിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും.. നിങ്ങൾക്ക് ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും, നരേന്ദ്ര മോദിക്കെതിരെ ഏറ്റവും രൂക്ഷമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചത് FCRA നിയമം വന്നത് മുതലാണ്.. മതപരിവർത്തനതിനായി കോടികളാണ് വിദേശത്തുനിന്നും ഇന്ത്യയിലേക്ക് ഒഴുക്കുന്നത്. ഇന്ത്യയിൽ മതപരിവർത്തനം നടത്താൻ പരിശ്രമിക്കുന്നവർക്ക് തിരിച്ചടിയായിരുന്നു FCRA. നരേന്ദ്രമോദി സർക്കാറിനെ താഴെയിറക്കിയാൽ പഴയതുപോലെ മതപരിവർത്തനം വേഗത്തിലാകുമെന്നതിൽ യാതൊരുവിധ സംശയവുമില്ല.
  2. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങിയാൽ പ്രധാനമായും സംഭവിക്കാൻ പോകുന്ന മറ്റൊരു കാര്യം എന്തെന്നാൽ ഏറെക്കുറെ അവസാനിച്ച നക്സലേറ്റ് തീവ്രവാദം വീണ്ടും തിരിച്ചു വരുമെന്നതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കേന്ദ്ര ഗവൺമെന്റും ഇന്ത്യൻ സേനയും സംയുക്തമായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് നക്സലേറ്റ് തീവ്രവാദം ഏറെക്കുറെ ഇന്ത്യയിൽ നിന്നും തുടച്ചുനീക്കാൻ സഹായിച്ചത്. മുൻപ് നക്സുകൾ ആയിരുന്ന പല പെൺകുട്ടികളും ഇപ്പോൾ ആയുധം വെച്ച് കീഴടങ്ങി മാന്യമായി ജോലിചെയ്ത് ജീവിക്കുന്നു. ഇവർക്ക് മതപരിവർത്തന ലോബിയിൽ നിന്നും പണവും, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ആയുധങ്ങളും വൻതോതിൽ എത്തിയിരുന്നു.. അതിനെല്ലാം തടയിട്ടത് നരേന്ദ്രമോദി സർക്കാർ ആണ്.
  3. പഴയതുപോലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക് കുടിയേറും എന്നതാണ് പ്രധാനമായും സംഭവിക്കാൻ പോകുന്ന മറ്റൊരു കാര്യം. അന്ധമായ മുസ്ലിം പ്രീണനമുള്ള ഇപ്പോഴത്തെ പ്രതിപക്ഷ പാർട്ടികൾ അധികാരത്തിൽ വന്നാൽ അവർ ബംഗ്ലാദേശി കുടിയേറ്റങ്ങളെ തടയില്ല. ഇത് ഇന്ത്യയിലെ സാധാരണക്കാരുടെ അവകാശങ്ങൾ നഷ്ടപ്പെടുത്താനും, അതിർത്തി കടന്നുവരുന്ന ക്രിമിനലുകൾ കൂട്ടത്തോടെ ഇന്ത്യയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
  4. അസ്ഥിരമാകുന്ന ഭരണവും, സാമ്പത്തിക തകർച്ചയും ഇന്ത്യ നേരിടും. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഒരിക്കലും ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കുവാൻ ആവശ്യമായ ഭൂരിപക്ഷം ഉണ്ടാകില്ല.. അങ്ങനെയാകുമ്പോൾ കൂട്ട് മുന്നണിയിൽ പലർക്കും പലതരത്തിലുള്ള അഭിപ്രായങ്ങൾ ആയിരിക്കും ഉണ്ടാവുക. പരസ്പരം തമ്മിൽതല്ല് ഒഴിവാക്കാനായി രാജ്യത്തിന്റെ താല്പര്യങ്ങളെ ബലികഴിപ്പിച്ചായിരിക്കും പല തീരുമാനങ്ങളും ഇവർക്ക് എടുക്കേണ്ടി വരിക.
  5. പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദം ശക്തിപ്പെടും. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദ ഭീഷണിക്ക് ചുട്ട മറുപടി കൊടുത്ത നരേന്ദ്രമോദി സർക്കാറിന്റെ വീഴ്ച പഴയതുപോലെ തീവ്രവാദം കാശ്മീരിൽ ആളിക്കത്തിക്കാൻ ഇടയാക്കും. ആർട്ടിക്കിൾ 301 ചിലപ്പോൾ തിരിച്ചു വന്നേക്കും , ഇപ്പോൾ ശാന്തമായ കാശ്മീർ താഴ്വരയിൽ വീണ്ടും നിരപരാധികളുടെ കരച്ചിൽ ഉയരും.
    Lakshar ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ കാശ്മീരിൽ വീണ്ടും ശക്തമാകും

Leave a Reply

Your email address will not be published. Required fields are marked *