ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
ശാസ്ത്രിയുടെ ലാളിത്യവും രാജ്യത്തോടുള്ള സമർപ്പണവും ഇന്നും ഏറെ പ്രചോദനമേകുന്നതാണെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിന്റെ സൗമ്യമായ വ്യക്തിത്വം ഓരോ ഇന്ത്യക്കാരനും അഭിമാനം പകരുന്നതാണെന്നും, എന്നാൽ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം പാറപോലെ ഉറച്ചതായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ലാളിത്യവും രാജ്യത്തോടുള്ള സമർപ്പണവും ഏറെ പ്രചോദനമേകുന്ന ലാൽ ബഹദൂർ ശാസ്ത്രിജിക്ക് ആദരാഞ്ജലികൾ,” മോദി എക്‌സിൽ കുറിച്ചു.





