കോൺഗ്രസ് ഭരിക്കുന്ന ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം ഷാലി ജഗൻ എന്നിവർ ബി ജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ ഷാൾ ഇട്ട് സ്വീകരിച്ചു വർഷങ്ങളായി കോൺഗ്രസിൽ പ്രവർത്തിക്കുന്നുവെങ്കിലും അവഗണന മാത്രമാണ് തിരിച്ചു കിട്ടുന്നതെന്ന് സുജിഷ കള്ളിയത്ത് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കൊണ്ടാണ് ബിജെപിയിൽ ചേരുന്നത് എന്നും അവർ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, ചേർപ്പ് മണ്ഡലം പ്രസിഡണ്ട് ശ്രീരജ്, സെക്രട്ടറി സുബീഷ് കൊന്നക്കൻ, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ സുരേന്ദ്രൻ ഐയനിക്കുന്നത്, സുധീർ എൻ കെ എന്നിവരും സന്നിഹിതരായിരുന്നു.





