മാതൃഭൂമിയുടെ രക്ഷയ്ക്കായി സ്വന്തം ജീവൻ തന്നെ സമർപ്പിച്ച അമരരായ നമ്മുടെ വീരസൈനികരെ ആദരപൂർവം സ്മരിക്കാം എന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എംടി രമേശ് പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു, കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീര സൈനികൻ ഇനാശുവിന്റെ ഭാര്യ ഷിജി ഇനാശു, ശ്രീ ടോണി ചാക്കോളാ, ബിജെപി സിറ്റി ജില്ല വൈസ് പ്രസിഡണ്ട് മാരായ സുധീഷ് മേനോത്ത് പറമ്പിൽ,പൂർണിമ സുരേഷ്, സുജയ് സേനൻ, സമ്പൂർണ എം സ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരതയുർ, എന്നിവർ പ്രസംഗിച്ചു ജില്ലാ സെക്രട്ടറിമാരായ റിക്സൺ ചെവിടൻ, മുരളി കൊളങ്ങാട്ട്, റോഷൻ എൻ ആർ, മണ്ഡലം പ്രസിഡന്റ് രഘു നാഥ് സി മേനോൻ, കൗൺസിലർ എൻ പ്രസാദ്, മണ്ഡലം സെക്രട്ടറിമാരായ രതീഷ് കടവിൽ, ബിനീഷ് ടി ബി, ഭാഗിരതി ചന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.





