തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രക്രിയയിൽ കമ്യൂണിറ്റി ക്വാട്ടയിലേക്ക് ഇനി മുതൽ ഏകജാലക സംവിധാനം കൊണ്ടുവരുന്നു. അടുത്ത അധ്യയന വർഷം മുതൽ ഈ പുതിയ സംവിധാനം നടപ്പിലാക്കും. നിലവിൽ സ്കൂളുകൾ നേരിട്ടുള്ള അപേക്ഷ സ്വീകരിക്കുന്ന രീതിക്ക് പകരം, പുതിയ ഏകജാലക സംവിധാനത്തിലൂടെയായിരിക്കും എല്ലാ അപേക്ഷകളും കൈകാര്യം ചെയ്യുന്നത്.
പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ അതത് സമുദായങ്ങൾക്കായി കമ്യൂണിറ്റി ക്വാട്ടയായി മാറ്റി വച്ചിട്ടുള്ളതാണ്. മുൻ വർഷങ്ങളിൽ ചില മാനേജ്മെന്റുകൾ ഈ മാനദണ്ഡം പാലിക്കാത്തതായും ഈ പ്രക്രിയ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു ആരോപണങ്ങൾ ഉയർന്നിരുന്നു.
ഈ വർഷം 24,253 കമ്യൂണിറ്റി ക്വാട്ട സീറ്റുകൾ പ്ലസ് വൺ പ്രവേശനത്തിനായി അനുവദിച്ചപ്പോൾ 21,347 സീറ്റുകളിൽ പ്രവേശനം നടന്നു. എയ്ഡഡ് സ്കൂളുകളിൽ 20% സീറ്റുകൾ മാനേജ്മെന്റ് ക്വോട്ടയിലായിരുന്നു.