തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രക്രിയയിൽ കമ്യൂണിറ്റി ക്വാട്ടയിലേക്ക് ഇനി മുതൽ ഏകജാലക സംവിധാനം കൊണ്ടുവരുന്നു. അടുത്ത അധ്യയന വർഷം മുതൽ ഈ പുതിയ സംവിധാനം നടപ്പിലാക്കും. നിലവിൽ സ്കൂളുകൾ നേരിട്ടുള്ള അപേക്ഷ സ്വീകരിക്കുന്ന രീതിക്ക് പകരം, പുതിയ ഏകജാലക സംവിധാനത്തിലൂടെയായിരിക്കും എല്ലാ അപേക്ഷകളും കൈകാര്യം ചെയ്യുന്നത്. പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ അതത് സമുദായങ്ങൾക്കായി കമ്യൂണിറ്റി ക്വാട്ടയായി മാറ്റി വച്ചിട്ടുള്ളതാണ്. മുൻ വർഷങ്ങളിൽ ചില മാനേജ്മെന്റുകൾ ഈ മാനദണ്ഡം പാലിക്കാത്തതായും ഈ Read More…