Entertainment News

‘പുഷ്പ 2: ദ റൂൾ’ റിലീസ് ആവേശത്തിൽ കേരളം; അല്ലു അർജുൻ നവംബർ 27-ന് കൊച്ചിയിലെത്തുന്നു

ലോകമാകെ ആരാധകരെ ആവേശത്തിലാഴ്ത്തിയ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ 5-ന് തീയറ്ററുകളിൽ എത്തും. ആദ്യഭാഗത്തിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം അല്ലു അർജുൻ നായകനായെത്തുന്ന രണ്ടാം ഭാഗം വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകരും ട്രേഡ് സർകിളുകളും. ചിത്രത്തിന്റെ പ്രമോഷനുകൾക്കായി നവംബർ 27-ന് അല്ലു അർജുൻ കൊച്ചിയിലെത്തും.

ട്രെയിലറിലെ ‘പുഷ്പ ഇനി നാഷണൽ അല്ല, ഇന്റർനാഷണൽ!’ ഡയലോഗ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ.

‘പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്. ചിത്രത്തിന്റെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ്സ് ഇതിനകം നേടിയതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *