ബൈക്കിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലുള്ള ശ്രീ രുദ്ര ബജാജ് ഉടമക്കെതിരെയും മണ്ണുത്തിയിലെ ഗ്രാൻഡ് മോട്ടോർസ് ഉടമക്കെതിരെയും പൂനെയിലെ ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. സുജിത്ത് സുരേന്ദ്രൻ 84803 രൂപ നൽകിയാണ് ബജാജ് കമ്പനിയുടെ പൾസർ ബൈക്ക് വാങ്ങുകയുണ്ടായത്. വാഹനത്തിന് വ്യത്യസ്തമായ ഒട്ടേറെ തകരാറുകൾ കാട്ടിയിരുന്നു. പരാതിപ്പെട്ടിട്ടും എതിർകക്ഷികൾക്ക് തകരാറുകൾ പരിഹരിക്കുവാനായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. വാഹനത്തിൻ്റെ എഞ്ചിന് ഗുരുതരമായ തകരാറുള്ളതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് വാഹനത്തിൻ്റെ വില 84803 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
പുന്നയൂർക്കുളം സാംസ്കാരിക നിലയം മന്ത്രി നാടിന് സമർപ്പിച്ചു
പുന്നയൂർക്കുളം: ഗ്രാമപഞ്ചായത്തിലെ വി.പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ കൾച്ചറൽ കോംപ്ലക്സ് ആൻ്റ് ആർട്ട് ഗ്യാലറി പട്ടിക ജാതി പട്ടിക വർഗ്ഗ പാർലിമെന്ററികാര്യ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു. എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷനായി.ജില്ലാ നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടിവ് എഞ്ചിനീയർ എൻ. ബീന റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രിക്ക് സ്നേഹോപഹാരമായി വന്നേരി നാട് പുസ്തകം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ കൈമാറി.1.43 കോടി രൂപ റർബ്ബൺ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് സാംസ്കാരിക സമുച്ചയവും ഒപ്പം Read More…
ഉപതെരഞ്ഞെടുപ്പ് ഫലം മുന്നണി സംവിധാനങ്ങളിൽ മാറ്റം വരുത്തും:കെ.സുരേന്ദ്രൻ
മൂന്നു ഉപതെരഞ്ഞെടുപ്പുകൾ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് കാരണമാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. ഇരുവർക്കും വലിയ തിരിച്ചടി നേരിടുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്. ഈ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ മുന്നേറ്റം സംസ്ഥാനത്ത് എൽഡിഎഫിലും യുഡിഎഫിലും വലിയ പൊട്ടിത്തെറിക്കു കാരണമാകും. നവംബർ 23 കഴിയുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ്- യുഡിഎഫ് മുന്നണി സംവിധാനങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകും. സംസ്ഥാനത്ത് മുന്നണിഘടനയെ തന്നെ മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഇത്. Read More…
ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ 26 എഫ്ഐആർ: 10 കേസുകളിൽ പ്രാഥമിക അന്വേഷണങ്ങൾ ആരംഭിച്ചു
കൊച്ചി: ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി 26 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 10 കേസുകളിൽ ഇപ്പോൾ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്.എട്ടു കേസുകളിൽ പ്രതികളുടെ പേരുകളുണ്ട്. 18 കേസുകളില് പ്രതികളുടെ പേര് ഇല്ലെന്നും സര്ക്കാര് കോടതിയെ അറിയിച്ചിട്ടുണ്ട്.സിനിമാ നിയമത്തിന്റെ കരടിന്റെ രൂപകല്പനയും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, സി.എസ്. സുധ എന്നിവരെ അടങ്ങിയ ബെഞ്ചാണ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത്. മൊഴികളിൽ ചില ക്രിമിനൽ കേസുകൾക്ക് യോഗ്യമാണെന്ന് സൂചിപ്പിച്ചിരുന്നു. Read More…