Kerala

പുന്നയൂർക്കുളം സാംസ്കാരിക നിലയം മന്ത്രി നാടിന് സമർപ്പിച്ചു

പുന്നയൂർക്കുളം: ഗ്രാമപഞ്ചായത്തിലെ വി.പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ കൾച്ചറൽ കോംപ്ലക്സ് ആൻ്റ് ആർട്ട് ഗ്യാലറി പട്ടിക ജാതി പട്ടിക വർഗ്ഗ പാർലിമെന്ററികാര്യ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു. എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷനായി.ജില്ലാ നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടിവ് എഞ്ചിനീയർ എൻ. ബീന റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രിക്ക് സ്നേഹോപഹാരമായി വന്നേരി നാട് പുസ്തകം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ കൈമാറി.1.43 കോടി രൂപ റർബ്ബൺ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് സാംസ്കാരിക സമുച്ചയവും ഒപ്പം ആർട്ട് ഗ്യാലറിയും യാഥാർത്ഥ്യമാക്കിയത്. സാംസ്കാരിക നിലയത്തിന്റെ പ്രവർത്തനോദ്ഘാടനംസാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായാണ്

അണ്ടത്തോട് 18-ാം വാർഡിൽ സാംസ്കാരിക നിലയം സജ്ജീകരിച്ചിട്ടുള്ളത്. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വി.പി മാമ്മുവിന്റെ സ്മരണാർത്ഥമാണ് സാംസ്കാരിക നിലയം നിർമ്മിച്ചത്.300 ഓളം പേർക്ക് പങ്കെടുക്കാവുന്ന വിവാഹ മണ്ഡപത്തിനുള്ള സൗകര്യവും സാംസ്കാരിക നിലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന ആർട്ട് ഗ്യാലറി ചിത്ര പ്രദർശനത്തോടൊപ്പം വിനോദ സഞ്ചാരികൾക്കായി കേരളീയ കലാരൂപങ്ങൾ അരങ്ങേറുന്നതിനും ഉപയോഗപ്രദമാണ്. മനോഹരമായ ഇരുനില കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *