കൊച്ചി: ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി 26 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 10 കേസുകളിൽ ഇപ്പോൾ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്.എട്ടു കേസുകളിൽ പ്രതികളുടെ പേരുകളുണ്ട്. 18 കേസുകളില്‍ പ്രതികളുടെ പേര് ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.സിനിമാ നിയമത്തിന്റെ കരടിന്റെ രൂപകല്പനയും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, സി.എസ്. സുധ എന്നിവരെ അടങ്ങിയ ബെഞ്ചാണ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത്. മൊഴികളിൽ ചില ക്രിമിനൽ കേസുകൾക്ക് യോഗ്യമാണെന്ന് സൂചിപ്പിച്ചിരുന്നു.
താൽക്കാലിക തെളിവുകൾ, കൃത്യമായ പരാതി എന്നിവയുണ്ടെങ്കിൽ, കേസെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.