തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്നു. മൊഴി നൽകിയവർക്കു കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നതാണ് പ്രധാന കാരണം. ഇതുവരെ 35 കേസുകൾ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം രജിസ്റ്റർ ചെയ്തതിൽ ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇനി ശേഷിക്കുന്ന 14 കേസുകളും ഈ മാസം തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി അവസാനിപ്പിക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്. ഹേമ കമ്മിറ്റി Read More…
Tag: hema committee report
ഹേമ കമ്മിറ്റി റിപ്പോർട്ട് : മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പ്പര്യം ഇല്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും, പ്രത്യേക അന്വേഷണ സംഘം ഇത്തരം നടപടികളിൽ ഏർപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നോട്ടീസ് ലഭിച്ചവർക്ക് മജിസ്‌ട്രേറ്റിന് മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്. മലയാള സിനിമയിലെ ലൈംഗിക ചൂഷണ പരാതികൾ അന്വേഷിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. 50 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തതായും, Read More…
‘പൊതുജനമധ്യത്തില് അപമാനിച്ചു’; സാന്ദ്ര തോമസിന്റെ പരാതിയില് ബി ഉണ്ണികൃഷ്ണനെതിരെ കേസ്
കൊച്ചി: നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില് സംവിധായകന് ബി ഉണ്ണികൃഷ്ണനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു. കേസില് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ രണ്ടാം പ്രതിയാക്കി. ഹേമ കമ്മറ്റിക്ക് മുന്നില് മൊഴി നല്‍കിയതിന്റെ പേരില് വൈരാഗ്യ നടപടി എടുക്കുകയും സിനിമാ മേഖലയില് തന്നെ മാറ്റിനിര്‍ത്തുകയുമായിരുന്നു എന്ന് സാന്ദ്രയുടെ പരാതിയില് പറയുന്നു. തൊഴില്‍ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിന്റെയും Read More…
ജസ്റ്റിസ് ഹേമ കമ്മിറ്റി – വിവരാവകാശ കമ്മീഷൻ പ്രത്യേക ബഞ്ച് രൂപീകരിച്ചു
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഫയൽ ചെയ്തിരിക്കുന്ന എല്ലാ അപ്പീൽ / കംപ്ലയിന്റ് പെറ്റീഷനുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യ വിവരാവകാശ കമ്മീഷണർ, രണ്ട് വിവരാവകാശ കമ്മീഷണർമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് രൂപീകരിച്ചു. ബെഞ്ച് സിറ്റിംഗിന് ശേഷമേ ഈ വിഷയത്തിന്മേൽ കമ്മീഷനിൽ നിലവിലുള്ളതും ഇനി വരാനുള്ളതുമായ അപ്പീൽ / പരാതി അപേക്ഷകളിൽ തീരുമാനമെടുക്കുകയുള്ളൂ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിലുള്ള ഫയലുകളുടെ തീർപ്പാക്കലും മറ്റ് നടപടി ക്രമങ്ങളും സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ വാർത്തകൾ ദൃശ്യശ്രവ്യ Read More…
ഹേമ കമ്മറ്റി: മൊഴി നല്കിയവര്ക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി; പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദേശം
ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയവര്ക്ക് ഭീഷണികളുണ്ടെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ, ഹൈക്കോടതി എസ്ഐടിക്ക് നോഡല്‍ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി. കൂടാതെ, സിനിമാ നയത്തിൽ വിധി എടുക്കുന്നതിന് മുമ്പ് ജനുവരിയിൽ സിനിമാ കോണ്ക്ലേവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.
നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കും: “സര്‍ക്കാരില്‍നിന്നും പിന്തുണ ലഭിച്ചില്ല” – നടി
മലയാള ചലച്ചിത്രമേഖലയിലെ പ്രമുഖരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന് തുടങ്ങി ഏഴുപേരെതിരായ പീഡന പരാതിയില്‍നിന്ന് പിന്മാറുന്നുവെന്ന് ആലുവയിലെ നടി. സര്ക്കാരില്‍നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തത് കാരണം പരാതിയില്‍നിന്ന് പിന്മാറ്റമെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. കേസില് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. നടന്‍മാര്‍ക്കു പുറമെ നോബിള്‍, ബിച്ചു, കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ. ചന്ദ്രശേഖരന് എന്നിവരെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും മാധ്യമങ്ങളില്‍നിന്ന് പോലും പിന്തുണ ലഭിച്ചില്ലെന്നും Read More…
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവ നടി നൽകിയ പരാതിയിലാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്മ്മ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിൽ സിദ്ദിഖ് മുഴുവൻ സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നടൻ സിദ്ദിഖ് പരാതിയുടെ കാലതാമസത്തെ ചൂണ്ടിക്കാട്ടി കേസിനെതിരെ വാദം ഉന്നയിച്ചു. എട്ടുവർഷത്തിനു ശേഷമാണ് നടി പരാതി നൽകിയത്, പരാതി സിനിമാ മേഖലയെ തകര്‍ക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ് Read More…
സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും; ഇടക്കാല ജാമ്യം തുടരും
ന്യൂഡൽഹി: യുവനടി നൽകിയ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ അടുത്തയാഴ്ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട്, സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച്അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടതിനനുസരിച്ച് കേസ് അടുത്തയാഴ്ചക്ക് മാറ്റിയതായി കോടതി വ്യക്തമാക്കി. കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പല കാര്യങ്ങളും പൊലീസിന് പറയാൻ കഴിയുന്നില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ ചമയ്ക്കുകയാണെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. Read More…
‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാൽ പിന്മാറുന്നു
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇനി മോഹൻലാൽ പ്രവർത്തിക്കില്ലെന്ന് സൂചന. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് താരത്തിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഭാരവാഹിത്വം തുടരാൻ താൽപര്യമില്ലെന്ന് മോഹൻലാൽ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചതായും സൂചന. ‘അമ്മ’യിലെ ചില നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ ചേർന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സംഘടന വലിയ സമ്മർദ്ദത്തിലാകുകയും നിലവിലെ ഭരണസമിതി രാജിവെക്കുകയും ചെയ്തിരുന്നു. മുന്‍ ഭാരവാഹികളായ ജയൻ ചേർത്തലയും സുരേഷ് ഗോപിയും അടുത്ത ജനറൽബോഡി യോഗത്തിൽ പുതിയ ഭരണസമിതി Read More…
നിവിന് പോളിക്ക് ബലാത്സംഗ കേസില് ക്ലീന്‍ചിറ്റ്; ‘കുറ്റകൃത്യം നടന്ന സമയത്ത് സ്ഥലത്തില്ലായിരുന്നു’ – പൊലീസ് റിപ്പോര്‍ട്ട്
കൊച്ചി: ബലാത്സംഗ കേസില് നിന്ന് നടന്‍ നിവിന് പോളിക്ക് ക്ലീന്‍ചിറ്റ്. കോതമംഗലം ഊന്നുകല് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില് നിവിന് കുറ്റകൃത്യം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു. ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോപിച്ച കേസിന് നിവിന് ബന്ധമില്ലെന്നതും പ്രതിപ്പട്ടികയില് നിന്ന് ഒഴിവാക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ ടി എം വര്‍ഗീസ് റിപ്പോര്‍ട്ടില് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഡിസംബറില് ദുബായില് സംഭവം നടന്നതാണെന്ന് യുവതി മൊഴി നല്‍കിയെങ്കിലും ആ സമയത്ത് നിവിന് കൊച്ചിയില് ഷൂട്ടിങ്ങിനായി Read More…











