Kerala News

ഹേമ കമ്മിറ്റി മൊഴികളിൽ കേസെടുക്കരുതെന്ന് ഹര്‍ജി ; സുപ്രീംകോടതിയിൽ ഹര്‍ജി ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി മൊഴികളിൽ കേസെടുത്ത് അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന് പാറയിൽ ഫയൽ ചെയ്ത ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേരള ഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിൽ അടിയന്തരമായി നടപടികള് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ഹര്‍ജിക്കാരന് വേണ്ടി ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.

ഹൈക്കോടതി ഹേമ കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കി കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം, പല പരാതിക്കാരും അന്വേഷണം സഹകരിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *