Kerala News Politics

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെയ്ക്കണം: ബി ജെ പി

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിയമസഭാംഗത്വം എത്രയും വേഗം രാജിവെയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സ്ത്രീകളെ ചൂഷണം ചെയ്യുകയെന്നത് കോൺഗ്രസിന്റെ ഡി എൻ എ ആണെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. ചൂഷണവും അഴിമതിയും കുടുംബവാഴ്ചയും കോൺഗ്രസിന്റെ പതിവു രീതിയാണ്. ഇന്ന് രാഹുൽ ചെയ്തത് മുമ്പ് മറ്റു പല കോൺഗ്രസ് നേതാക്കളും ചെയ്തിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ സംസ്കാരമാണത്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് അവരുടെ ആഭ്യന്തര കാര്യം മാത്രമാണ്. എന്നാൽ സംശുദ്ധ രാഷ്ടീയക്കാരനായ, ചൂഷണം ചെയ്യാത്ത ഒരു ജനപ്രതിനിധിയെ വേണമെന്നത് പാലക്കാട്ടെ ജനങ്ങളുടെ അവകാശമാണ്. അക്കാര്യത്തിൽ പരാജയപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം എം എൽ എ പദവി രാജിവയ്ക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *