ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി. 287 ദിവസത്തിനിടയിലെ ഏറ്റവും മോശം വായുനിലവാരമാണ് ഇന്ന് രേഖപ്പെടുത്തിയത്. വായുനിലവാര സൂചിക (എക്യുഐ) 350 ആയി ഉയർന്നിട്ടുണ്ട്. നഗരത്തിലെ 10 നിരീക്ഷണ കേന്ദ്രങ്ങളിൽ വായുനിലവാരം അതീവ ഗുരുതര വിഭാഗത്തിലെത്തി.
നഗരത്തിലെ 57 നിരീക്ഷണ കേന്ദ്രങ്ങളിൽ 35 ഇടങ്ങളിൽ വായുനിലവാരം വളരെ മോശം വിഭാഗത്തിലും 12 ഇടങ്ങളിൽ മോശം വിഭാഗത്തിലുമായിരുന്നു. ജഹാംഗീർപുരിയിലാണ് ഏറ്റവും ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയത്. ഇവിടെ എക്യുഐ 462 ആയി ഉയർന്നു. ഇത് അതീവ ഗുരുതര വിഭാഗത്തിലാണ്.
ജനുവരി 20നാണ് ഇതിനുമുമ്പ് ഡൽഹിയിൽ ഇതിലും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത്. അന്ന് സൂചിക 378 ആയിരുന്നു.





