Kerala News

ആരോഗ്യമന്ത്രി രാജിവയ്ക്കുക ഇരിങ്ങാലക്കുടയിൽ ബിജെപി മാർച്ച്

ഇരിങ്ങാലക്കുട: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി.അയ്യങ്കാളി സ്ക്വയറിൽ
നിന്നാരംഭിച്ച മാർച്ച് ബസ്റ്റാൻ്റ് വഴി ഠാണാ മാവേലി സ്റ്റോറിന് മുൻപിൽ മെയിൻ റോഡിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ലോചനൻ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജന:സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, കെ പി ജോർജ് എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം ജില്ലാ ഭാരവാഹികളായ പി എസ് അനിൽകുമാർ, സിബിൻ, വിദ്യാസാഗർ,അജീഷ് പൈക്കാട്ട്,രിമ പ്രകാശ്, ശെൽവൻ മണക്കാട്ടുപടി, ശ്രീജേഷ്,മണ്ഡലം പ്രസിഡണ്ടുമാരായ പി എസ് സുബീഷ്,പ്രിൻസ്, ആർച്ച അനീഷ്, ടി വി പ്രജിത്ത്,അനൂപ്,ജിതേഷ്, കാർത്തിക,ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *