
ന്യൂഡൽഹി: ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
രാജകുടുംബത്തിനും ദുബായിലെ ജനങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ അനുശോചനം അറിയിച്ചു. സമൂഹത്തിനായി ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടത്തിയ സേവനങ്ങൾ തലമുറകളോളം ഓർമിക്കപ്പെടുമെന്ന് മോദി പറഞ്ഞു.
അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി പ്രാർത്ഥിച്ചു.




