തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ജന്മഭൂമി റസിഡൻ്റ് എഡിറ്ററുമായ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ അംഗവുമായ
കെ. കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ അനുശോചിച്ചു. കേരള പത്ര പ്രവർത്തക യൂണിയൻ്റെ നേതൃത്വത്തിലും
കെ. കുഞ്ഞിക്കണ്ണൻ സജീവമായി പ്രവർത്തിക്കുകയുണ്ടായി. മാധ്യമ രംഗത്തിനും പൊതു സമൂഹത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിൻ്റെ നിര്യാണം തീരാ നഷ്‌ടമാണെന്ന് യൂണിയൻ പ്രസിഡൻ്റ് എസ്. ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി . ആർ . രാജമോഹനും അനുശോചന സന്ദേശത്തിൽ പറഞ്ഞു.





