അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി ബിഹാറിലെ ഗയയിൽ എത്തി മ്യാൻമർ പ്രസിഡൻ്റ് മിൻ ആങ് ഹ്ലൈങ്. സന്ദർശനത്തിൻ്റെ ഭാഗമായി അദ്ദേഹം മഹാബോധി ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തും.
മന്ത്രിമാരും വ്യവസായ പ്രമുഖരും ഉൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമാണ് മ്യാൻമർ പ്രസിഡൻ്റ് ഗയ വിമാനത്താവളത്തിലെത്തിയത്. സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകി.
സന്ദർശനത്തിനിടെ മഹാബോധി ക്ഷേത്രം കൂടാതെ സുജാത ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം പ്രാർഥന നടത്തും.
ഇന്ത്യയും മ്യാൻമറും തമ്മിലുള്ള സാംസ്‌കാരികവും നയതന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സന്ദർശനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.





