Death Kerala News Politics

കെ. കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ അനുശോചിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ജന്മഭൂമി റസിഡൻ്റ് എഡിറ്ററുമായ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ അംഗവുമായകെ. കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ അനുശോചിച്ചു. കേരള പത്ര പ്രവർത്തക യൂണിയൻ്റെ നേതൃത്വത്തിലുംകെ. കുഞ്ഞിക്കണ്ണൻ സജീവമായി പ്രവർത്തിക്കുകയുണ്ടായി. മാധ്യമ രംഗത്തിനും പൊതു സമൂഹത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിൻ്റെ നിര്യാണം തീരാ നഷ്‌ടമാണെന്ന് യൂണിയൻ പ്രസിഡൻ്റ് എസ്. ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി . ആർ . രാജമോഹനും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Death Kerala News Politics

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിൻ്റെ പര്യായം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആദർശം കൈവിടാതെ ദീർഘകാലം മാധ്യമപ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണനെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ അനുശോചിച്ചു. പത്രക്കാരൻ ആയിരിക്കുമ്പോഴും പൊതുപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം തൻ്റേതായ സംഭാവനകൾ നാടിനു നൽകി. ദേശീയപക്ഷത്തു നിന്നും അദ്ദേഹം ജന്മഭൂമിയിൽ എഴുതിയ ലേഖനങ്ങളും വിലയിരുത്തലുകളും ആക്ഷേപ- ഹാസ്യ കോളങ്ങളും നിരവധി വായനക്കാരെയാണ് ആകർഷിച്ചത്. ഗ്രന്ഥകാരനായും കെ കുഞ്ഞിക്കണ്ണൻ തിളങ്ങിയിട്ടുണ്ട്. കെജി മാരാർ രാഷ്ട്രീയത്തിലെ സ്നേഹ സാഗരം, മുന്നണികൾ ഭരിച്ചു മുടിച്ച Read More…