Entertainment India News

ജാൽമുരി കഴിച്ച് പ്രധാനമന്ത്രി; പണം നിരസിച്ച് കടക്കാരൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ പ്രസിദ്ധിയാർജിച്ച ജാൽമുരി ഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ ലഭിച്ച ചെറിയൊരു ഇടവേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാദേശിക വിഭവമായ ജാൽമുരി കഴിച്ചത്.

പ്രധാനമന്ത്രി കഴിച്ച ജാൽമുരിയുടെ പണം വാങ്ങാൻ കടക്കാരൻ വിസമ്മതിച്ചു. പ്രധാനമന്ത്രിയെ സേവിക്കുന്നത് അഭിമാനമായാണ് താൻ കാണുന്നതെന്നും അതുകൊണ്ടാണ് പണം സ്വീകരിക്കാൻ വിസമ്മതിച്ചതെന്നും കടക്കാരൻ പറഞ്ഞു. പിന്നീട് പ്രധാനമന്ത്രി നിർബന്ധിച്ചതോടെ കടക്കാരൻ പണം വാങ്ങുകയായിരുന്നു.

തിരക്കേറിയ തെരഞ്ഞെടുപ്പ് പരിപാടികൾക്കിടയിൽ നടന്ന ഈ ലളിതമായ ഇടപെടൽ സമൂഹമാധ്യമങ്ങളിലും പൊതുജനങ്ങളിലും ശ്രദ്ധ നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *