
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. പവൻകല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു പുലർച്ചെയായിരുന്നു അദ്ദേഹത്തിൻ്റെ ക്ഷേത്ര ദർശനം. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഉപമുഖ്യമന്ത്രിയെയും സംഘത്തെയും ക്ഷേത്രത്തിലേക്ക് ആനയിച്ചു.

നാലമ്പലത്തിലെത്തി ശ്രീഗുരുവായൂരപ്പനെ അദ്ദേഹം തൊഴുത് പ്രാർത്ഥിച്ചു. ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി.
മുൻ തൃശൂർ ജില്ലാ കളക്ടറും ഉപമുഖ്യമന്ത്രി പവൻകല്യാണിൻ്റെ ഓഫീസർ ഓൺ ഡ്യൂട്ടിയുമായ വി.ആർ.കൃഷ്ണ തേജയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.




