India Job Kerala Medical News

ദേവസ്വം ആശുപത്രിയിൽ RMO ഒഴിവ്

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഒഴിവുള്ള RMO തസ്‌തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള ( 179 ദിവസം) കൂടിക്കാഴ്ച ആഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ നടക്കും. യോഗ്യത MBBS ബിരുദം. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവ്യത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുൻപ് ഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാം.
പ്രായപരിധി
01.01.2026 ൽ 25 നും 40 നും മധ്യേ. വേതനം 60,410/- രൂപ.

വിശദ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക. ഗുരുവായൂർ ദേവസ്വം വെബ്സൈറ്റിൽ നിന്നും 0487-2556335 Extn.251 എന്ന ഫോൺ നമ്പറിലും വിവരങ്ങൾ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *