
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 15 രൂപ ഉയർന്നതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ഗ്രാമിന് 13,740 രൂപ ആയി. എട്ട് ഗ്രാം (ഒരു പവൻ) സ്വർണത്തിന് 1,09,920 രൂപയാണ് ഇന്നത്തെ വില.
18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 11,290 രൂപയും എട്ട് ഗ്രാമിന് 90,320 രൂപയുമാണ്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 240 രൂപയും എട്ട് ഗ്രാമിന് 1,920 രൂപയുമാണ് ഇന്നത്തെ നിരക്ക്.




