കോഴിക്കോട്: നെല്ലിക്കോട് ലോഡ്ജിൽ നിന്ന് 600.21 ഗ്രാം എംഡിഎംഎയുമായി 38കാരൻ അറസ്റ്റിൽ. മലപ്പുറം കോട്ടിലങ്ങാടി മക്കട സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ നെല്ലിക്കോട്ടുള്ള ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജില്ലാ ആൻ്റി നാർക്കോട്ടിക്‌സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും മെഡിക്കൽ കോളജ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.





