Agriculture Kerala News

സാങ്കേതികവിദ്യയിലൂടെ സമൃദ്ധിയിലേക്ക്: മുതുവറയിൽ ശാസ്ത്രീയ നേന്ത്രവാഴ കർഷക സംഗമം


​മുതുവറ: ആധുനിക കൃഷിരീതികളിലൂടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ നേന്ത്രവാഴ കൃഷി കൂട്ടായ്മ അടാട്ട് ഗ്രാമപഞ്ചായത്ത് കെ. ആർ. നാരായണൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച കർഷക സംഗമം ശ്രദ്ധേയമായി. ഇരുനൂറോളം കർഷകർ പങ്കെടുത്ത സംഗമം ഡോ. സി. നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. ശ്രീ ഉണ്ണികൃഷ്ണൻ വടക്കുംചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമോദ് മാധവൻ സ്വാഗതവും ഷാജഹാൻ എടപ്പാൾ ആമുഖ വിശദീകരണവും നടത്തി.
​തുടർന്ന് നേന്ത്രവാഴ കൃഷിയിലെ നൂതന ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ഡോ. ശ്രീകുമാർ, ഡോ. ബെറിൻ പത്രോസ്, ഡോ. സി. ആർ. രശ്മി, ഡോ. തുളസി, ഷിബു ചാണ്ടി ജോൺ, മനോജ് കുമാർ, രാഹുൽ, വിനോദ് , ബൈജു TP, സുരേഷ്.KP, പ്രതീഷ് VS, എന്നിവർ വിഷയ അവതരണം നടത്തി.

സംസ്ഥാന അവാർഡ് ജേതാക്കളെയും മേഖലയിലെ മികച്ച കർഷകരെയും ചടങ്ങിൽ ആദരിച്ചു. കർഷകരുടെ അനുഭവങ്ങൾ പങ്കുവെക്കലും മുഖാമുഖം സംവാദവും നടന്നു. അബിൻ മാത്യു നന്ദി പറഞ്ഞു.


​ശാസ്ത്രീയ കൃഷിരീതികൾ കൂടുതൽ കർഷകരിലേക്ക് വ്യാപിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ മേഖലാടിസ്ഥാനത്തിൽ വിപുലമായ കർഷക സംഗമങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *