Culture India Kerala Law News Politics

തിരുപ്പരങ്കുന്ദ്രം കാർത്തിക ദീപം വിവാദം; തമിഴ്നാട് സർക്കാരിനെതിരെ ബിജെപി

ന്യൂഡൽഹി: തിരുപ്പരങ്കുന്ദ്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സനാതന ധർമത്തിൻ്റെ ആചാരങ്ങളെയും സുപ്രീംകോടതി നിർദേശങ്ങളെയും അവഗണിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

ചൊവ്വാഴ്ച നടന്ന കാർത്തിക ദീപം തെളിയിക്കൽ ചടങ്ങിൽ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമാണ് ദീപം തെളിയിച്ചത്. സുപ്രീംകോടതി നിർദേശിച്ചിരുന്ന മലമുകളിലെ കൽത്തൂണിൽ ദീപം തെളിയിച്ചില്ല. ഇതോടെയാണ് വിവാദം ശക്തമായത്.

സർക്കാർ കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് വ്യക്തമായതോടെ ബിജെപി പ്രവർത്തകരും വിവിധ ഹിന്ദു സംഘടനാ പ്രവർത്തകരും തിരുപ്പരങ്കുന്ദ്രത്തിൽ പ്രതിഷേധവുമായി ഒത്തുകൂടി. കോടതി നിർദേശിച്ച സ്ഥലത്ത് തന്നെ ദീപം തെളിയിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയും ഉടലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *