അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ഭരണച്ചുമതല വള്ളുവനാട് വള്ളുവകോനാതിരി കുടുംബം ഏറ്റെടുത്തു. മലബാർ ദേവസ്വം ബോർഡിൽ നിന്നും പാരമ്പര്യ ട്രസ്റ്റിമാരായ വള്ളുവനാട് രാജവംശ വള്ളുവകോനാതിരി കുടുംബം ഏറ്റെടുത്തു. ക്ഷേത്രഭരണം പാരമ്പര്യ ട്രസ്റ്റിമാരായ വള്ളുവകോനാതിരിമാരിൽ നിന്ന് തട്ടിയെടുത്ത മലബാർ ദേവസ്വം ബോർഡിൻ്റെ നടപടിയെ ഹൈക്കോടതി റദ്ദാക്കിയിരുന്നു; അതിനെതിരെയുള്ള ദേവസ്വം ബോർഡിൻ്റെ അപ്പീൽ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് കോനാതിരി, ക്ഷേത്രം ഏറ്റെടുത്തത്.
Tag: supreme court
സുപ്രീംകോടതി പ്രത്യേക ലോക് അദാലത്ത്: ആദ്യദിനം 400ലേറെ കേസുകൾ തീർപ്പാക്കി
ന്യൂഡൽഹി: തർക്കങ്ങൾ സൗഹാർദപരമായി പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പ്രത്യേക ലോക് അദാലത്തിൻ്റെ ആദ്യദിനം സുപ്രീംകോടതി 400ലേറെ കേസുകൾ തീർപ്പാക്കി. ‘സമാധാൻ സമാരോഹ്’ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക ലോക് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യദിനം 600ലേറെ കേസുകളാണ് 16 പ്രത്യേക ലോക് അദാലത്ത് ബെഞ്ചുകൾക്ക് മുമ്പാകെ പരിഗണനയ്ക്കായി പട്ടികപ്പെടുത്തിയത്. രണ്ട് സുപ്രീംകോടതി ജഡ്ജിമാർ വീതം ഉൾപ്പെട്ടതാണ് ഓരോ ബെഞ്ചും. മുതിർന്ന അഭിഭാഷകർ, അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡ്, മറ്റ് അഭിഭാഷകർ എന്നിവരും നടപടികളിൽ പങ്കെടുത്തു. ഓഗസ്റ്റ് 21ന് ആരംഭിച്ച പ്രത്യേക ലോക് അദാലത്ത് Read More…
ജുഡീഷ്യൽ സർവീസിലേക്കുള്ള 3 വർഷത്തെ പ്രാക്ടീസ് നിബന്ധന ശരിവച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ജുഡീഷ്യൽ സർവീസിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിയമരംഗത്ത് പ്രാക്ടീസ് ചെയ്തിരിക്കണമെന്ന നിബന്ധന സുപ്രീം കോടതി ശരിവച്ചു. അതേസമയം, യുവ അഭിഭാഷകർക്കും നിയമ ബിരുദധാരികൾക്കും പരിമിതമായ ഇളവും അനുവദിച്ചിട്ടുണ്ട്. 2025 മേയ് 25 മുതൽ 2027 മാർച്ച് 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷിക്കുന്നവർക്ക് മുൻപരിചയമില്ലാതെയും പരീക്ഷ എഴുതാം. തിരഞ്ഞെടുക്കപ്പെടുന്നവർ ഒരു വർഷത്തെ ജുഡീഷ്യൽ അക്കാദമി പരിശീലനവും തുടർന്ന് ഒരു വർഷത്തെ ക്ലർക്ക്ഷിപ്പും പൂർത്തിയാക്കണം. 2027 ഏപ്രിൽ 1 മുതൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) പരീക്ഷയ്ക്ക് Read More…
NEET പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കും: സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹിയിൽ അടുത്തിടെ നടന്ന NEET പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണങ്ങളും പൊലീസുകാർക്കെതിരെയുണ്ടായ അക്രമ സംഭവങ്ങളും അന്വേഷിക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ, മുൻ ഡിജിപി, മുൻ സിബിഐ ഡയറക്ടർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുക എന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർത്ഥികളുമായി Read More…
എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കരുത്; നിയമപരമായ പരിഹാരമാർഗങ്ങൾ ആദ്യം തേടണം: സുപ്രീം കോടതി
ന്യൂഡൽഹി: എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതോ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ശരിയായ അന്വേഷണം നടക്കാത്തതോ സംബന്ധിച്ച പരാതികളിൽ നിയമത്തിലുള്ള പരിഹാരമാർഗങ്ങൾ തേടണമെന്ന് സുപ്രിം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരമുള്ള ഹൈക്കോടതിയുടെ അസാധാരണ അധികാരപരിധിയെ നേരിട്ട് സമീപിക്കുന്നതിന് മുമ്പ് നിയമം നിർദേശിക്കുന്ന പരിഹാരമാർഗങ്ങൾ സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത് സുജൽ വിശ്വാസ് അത്താവർ വേഴ്സസ് മഹാരാഷ്ട്ര (2026) കേസിലാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. സകിരി വാസു വേഴ്സസ് സ്റ്റേറ്റ് ഓഫ് യു.പി. (2008) കേസിലെ വിധിന്യായത്തെ ആശ്രയിച്ചാണ് Read More…
ക്രോസ് വിസ്താരത്തിൽ ലഭിക്കുന്ന മൊഴികൾക്കും തുല്യ തെളിവുമൂല്യം; സുപ്രീംകോടതിയുടെ സുപ്രധാന വിധി
ക്രോസ് വിസ്താരത്തിനിടെ (Cross-examination) സാക്ഷിയിൽ നിന്ന് ലഭിക്കുന്ന മറുപടികൾക്കും പൂർണ തെളിവുമൂല്യമുണ്ടെന്നും, അവയെ അടിസ്ഥാനമാക്കി ഒരു വസ്തുത തെളിയിക്കാനാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കെ. എസ്. ദിനചന്ദ്രൻ വി. ശൈല ജോസഫ് (2025) കേസിലാണ് സുപ്രധാന നിരീക്ഷണം. ഇന്ത്യൻ പിൻഗാമി നിയമം (Indian Succession Act) സെക്ഷൻ 63(സി)യും ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act) സെക്ഷൻ 68ഉം പ്രകാരം, ഒരു വിൽപത്രം സാധുവാകാൻ രണ്ട് സാക്ഷികൾ അതിൽ സാക്ഷ്യപ്പെടുത്തണം. ഇവരിൽ ഒരാളെയെങ്കിലും കോടതിയിൽ വിസ്തരിച്ച് വിൽപത്രത്തിന്റെ Read More…
സംഘപരിവാർ മൻമോഹൻ സിങ്ങിനോട് മാപ്പ് പറയണം; വി.ഡി. സതീശൻ
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനോട് സംഘപരിവാറും ഒരു വിഭാഗം മാധ്യമങ്ങളും മാപ്പ് പറയണമെന്ന് കേരള മുഖ്യമന്ത്രി വിഡി സതീശൻ. കൽക്കരി ബ്ലോക്ക് അനുവദിച്ച കേസിൽ വർഷങ്ങളോളം മൻമോഹൻ സിങ്ങിനെ വേട്ടയാടിയ സംഘപരിവാറും മാധ്യമങ്ങളുടെ ഒരു വിഭാഗവും സുപ്രീംകോടതി അദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ മാപ്പ് പറയണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടത്. ഫേസ്ബുക്കിലും എക്‌സ് (X) പ്ലാറ്റ്ഫോമിലും പങ്കുവെച്ച കുറിപ്പിൽ സതീശൻ ഇക്കാര്യം വ്യക്തമാക്ക്. “ഞാൻ എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നത് ചരിത്രം Read More…
സുപ്രീം കോടതിയിൽ അഞ്ച് ജഡ്ജിമാരെ നിയമിച്ചു
ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് അഞ്ച് ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വെങ്കിട സുബ്രഹ്മണ്യ മോഹന, ശ്രീ ചന്ദ്രശേഖർ, ശീൽ നാഗു, സഞ്ജീവ് സച്ച്ദേവ, അരുൺ പല്ലി എന്നിവരാണ് സുപ്രീം കോടതിയിലേക്ക് നിയമിതരായത്. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ശ്രീ ചന്ദ്രശേഖർ. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ശീൽ നാഗു. സഞ്ജീവ് സച്ച്ദേവ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ജോലി ചെയ്തിരുന്നത്. ജമ്മു-കശ്മീർ, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു അരുൺ പല്ലി. തിങ്കളാഴ്ച രാവിലെയാണ് Read More…
“ഭാര്യ വീട്ടുജോലിക്കാരിയല്ല”: സുപ്രീം കോടതി
വീട്ടുജോലികൾ ചെയ്യാത്ത ഭാര്യയെ ക്രൂരയായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഭാര്യ ഭക്ഷണം പാകംചെയ്യാത്തതു കൊണ്ട് വിവാഹ മോചനം വേണമെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം. വെള്ളിയാഴ്ച്ച ആയിരുന്നു കോടതിയിൽ കേസ് പരിഗണിച്ചത്.വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാഹം കഴിക്കുന്നത് ഒരു പങ്കാളിയെ ലഭിക്കാനാണെന്നും മറിച്ച് വീട്ടുജോലിക്കാരിയെ ലഭിക്കാനല്ലെന്നും, ജസ്റ്റിസ് സന്ദീപ് മേത്ത അഭിപ്രായപ്പെട്ടു.കാലം മാറുന്നതിനനുസരിച്ചു പാചകം, തുണി കഴുകൽ തുടങ്ങിയ വീട്ടുജോലികളിൽ ഭർത്താവും Read More…
‘സുപ്രിംകോടതി വിധികളെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്’
സുപ്രിംകോടതിയുടെ വിധിന്യായങ്ങളെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി. എന്‍സിആര്‍ടിയുടെ പഴയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില്‍ നിന്ന് ഒരു പരാമര്‍ശം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിലയിരുത്തല്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഈ നിരീക്ഷണം. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരും ബെഞ്ചില്‍ ഭാഗമായിരുന്നു. അതെസമയം പാഠപുസ്തകം പുനഃപരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെന്ന അധ്യായം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബ്യൂറോക്രസി, രാഷ്ട്രീയം Read More…






