ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് അഞ്ച് ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
വെങ്കിട സുബ്രഹ്മണ്യ മോഹന, ശ്രീ ചന്ദ്രശേഖർ, ശീൽ നാഗു, സഞ്ജീവ് സച്ച്ദേവ, അരുൺ പല്ലി എന്നിവരാണ് സുപ്രീം കോടതിയിലേക്ക് നിയമിതരായത്.
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ശ്രീ ചന്ദ്രശേഖർ. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ശീൽ നാഗു. സഞ്ജീവ് സച്ച്ദേവ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ജോലി ചെയ്തിരുന്നത്. ജമ്മു-കശ്മീർ, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു അരുൺ പല്ലി.
തിങ്കളാഴ്ച രാവിലെയാണ് കേന്ദ്ര നിയമ മന്ത്രാലയം നിയമന വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത്. പുതിയ നിയമനങ്ങളോടെ രാജ്യത്തെ പരമോന്നത കോടതിയുടെ പ്രവർത്തനശേഷി കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.





