India Kerala News Politics

സംഘപരിവാർ മൻമോഹൻ സിങ്ങിനോട് മാപ്പ് പറയണം; വി.ഡി. സതീശൻ

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനോട് സംഘപരിവാറും ഒരു വിഭാഗം മാധ്യമങ്ങളും മാപ്പ് പറയണമെന്ന് കേരള മുഖ്യമന്ത്രി വിഡി സതീശൻ. കൽക്കരി ബ്ലോക്ക് അനുവദിച്ച കേസിൽ വർഷങ്ങളോളം മൻമോഹൻ സിങ്ങിനെ വേട്ടയാടിയ സംഘപരിവാറും മാധ്യമങ്ങളുടെ ഒരു വിഭാഗവും സുപ്രീംകോടതി അദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ മാപ്പ് പറയണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടത്.

ഫേസ്ബുക്കിലും എക്‌സ് (X) പ്ലാറ്റ്ഫോമിലും പങ്കുവെച്ച കുറിപ്പിൽ സതീശൻ ഇക്കാര്യം വ്യക്തമാക്ക്. “ഞാൻ എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നത് ചരിത്രം വിലയിരുത്തട്ടെ. മാധ്യമങ്ങളെക്കാൾ ചരിത്രം എന്നോട് കൂടുതൽ നീതി പുലർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന ഡോ. മൻമോഹൻ സിങ്ങിൻ്റെ വാക്കുകൾ ഉദ്ധരിച്ച സതീശൻ, ആ വാക്കുകൾ എത്രത്തോളം ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞുവെന്നും പറഞ്ഞു.

“ഡോ. മൻമോഹൻ സിങ്, അങ്ങ് എത്രത്തോളം ശരിയായിരുന്നു. രാജ്യത്തിന് അങ്ങയുടെ നേതൃത്വം എത്രമാത്രം നിർണായകമായിരുന്നുവെന്ന് ഇന്ന് കൂടുതൽ വ്യക്തമാണ്. 11 വർഷം നീണ്ടുനിന്ന കൽക്കരി ബ്ലോക്ക് അനുവദിച്ച കേസ് സുപ്രീംകോടതി അവസാനിപ്പിക്കുകയും കീഴ്ക്കോടതിയുടെ നിലപാട് തള്ളിക്കളഞ്ഞ് അങ്ങയെ പൂർണമായും കുറ്റവിമുക്തനാക്കുകയും ചെയ്തു,” എന്നാണ് സതീശൻ എക്‌സിൽ കുറിച്ചത്.

സുപ്രീംകോടതിയുടെ വിധി ഡോ. മൻമോഹൻ സിങ്ങിൻ്റെ നിരപരാധിത്വം ഉറപ്പിക്കുന്നതാണെന്നും, അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചവർ ഇപ്പോൾ പരസ്യമായി മാപ്പ് പറയേണ്ട സമയമായെന്നും സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *