തൃശ്ശൂർ: നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനെതിരെ ഇടതും വലതും ദുഷ്പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ തോൽവി മുന്നിൽ കണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഹൂർത്തം നോക്കി ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾ ക്യാൻസൽ ചെയ്യിപ്പിച്ചുവെന്ന കള്ളപ്രചരണം ഇതിൻ്റെ ഭാഗമായിരുന്നു. ഒരു വിവാഹവും ക്യാൻസൽ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കിയിട്ടും ദുഷ്പ്രചരണം തുടർന്നു. വിവാഹം ബുക്ക് ചെയ്തവർക്കൊന്നും ഇല്ലാത്ത പരാതിയാണ് കമ്മൂണിസ്റ്റ് കോൺഗ്രസ്സ് നേതാക്കൾക്ക് ഉണ്ടായത്. ഗുരുവായൂരിൽ വിവാഹത്തിന് മുഹൂർത്തമില്ലെന്ന് പോലും അറിയാത്ത മാർക്സിസ്റ്റ് നേതാക്കൾക്ക് ഇപ്പോൾ വിശ്വാസികളുടെ കാര്യങ്ങളിലെ വേവലാതി കാണുന്നതിൽ കൗതുകമുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യം വിവാഹത്തിന് ഉണ്ടായതിൽ അന്നവിടെ വിവാഹം നടത്തിയവരൊക്കെ അതീവ സന്തോഷം പങ്കുവെക്കുമ്പോഴാണ് മറുഭാഗത്ത് ഈ കുപ്രചരണം നടത്തുന്നത്. ഭക്തരെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി വളരെ വേഗത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങും പൂർത്തിയാക്കി മടങ്ങിയത്. ജില്ലാ ഭരണകൂടവും പോലീസും ജനങ്ങളെ ബുദ്ധിമുട്ട് പരമാവധി കുറച്ച് സന്ദർശനം ഭംഗിയാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ടി.എൻ പ്രതാപൻ എം.പിയും മുരളി പെരുനെല്ലി MLAയും പ്രധാനമന്ത്രിയെ ഹെലിപാഡിൽ സ്വീകരിക്കാനെത്താതിരുന്നത് രാഷ്ടീയ അസഹിഷ്ണുത കൊണ്ടാണ്. പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തിലെത്തുമ്പോൾ ബഹിഷ്കരണം നടത്തുന്ന ജനപ്രതിനിധികൾ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്.ജയിപ്പിച്ച് വിട്ട ജനങ്ങൾക്ക് അപമാനമാണ് ഇത്തരം ജനപ്രതിനിധികൾ. ഒരു ലോക്സഭാ അംഗത്തിന് ചേരാത്ത നാണംകെട്ട പ്രവർത്തികളിലൂടെ ലോക്സഭയിൽ തുടർച്ചയായി അച്ചടക്ക നടപടിയ്ക്ക് വിധേയനായ ടി.എൻ പ്രതാപൻ സ്വീകരിക്കാനെത്താതിരുന്നത് സന്ദർശനത്തിൻ്റെ ശോഭ വർദ്ധിപ്പിച്ചിട്ടേയുള്ളൂവെന്നും അനീഷ്കുമാർ പറഞ്ഞു.
Related Articles
തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മാണ രൂപരേഖയായി-കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി.
തൃശൂർ റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണ രൂപരേഖയിൽ തീരുമാനമായതായി കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി. 300 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് നടക്കുക 3 ഡിസൈനുകൾ വന്നതിൽ പ്രധാനമന്ത്രി നിർദ്ദേശിച്ച ഡിസൈൻ വൺ ആണ് തിരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. 300 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുക. മൂന്നു ഡിസൈനുകളിൽ പ്രധാനമന്ത്രി തിരഞ്ഞെടുത്ത ഡിസൈൻ വൺ ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നുംഡിസൈൻ തിരഞ്ഞെടുത്ത വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉടൻ അറിയിക്കുമെന്നുരണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം Read More…
ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് 53 കോടിയുടെ ഭരണാനുമതി
സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടിയും കണ്ണൂർ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടിയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ൽ സ്ഥാപിതമായതും കുതിരവട്ടത്ത് Read More…
എം.എം. ലോറൻസ് അന്തരിച്ചു
സീനിയർ ജേർണലിസ്റ്റ് യൂണിയനിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലെരാളായിരുന്നു എം.എം. ലോറൻസ്. 1929 ജൂൺ 15നായിരുന്നു ജനനം. എളംകുളം മാടമാക്കൽ കുടുംബാംഗമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേയും പിന്നീട് സി പി എം ൻ്റെ യും സമുന്നത നേതാവായിരുന്നു. CPM കേന്ദ്ര കമ്മിറ്റി അംഗവും CITU സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. 1980 ൽ ഇടുക്കിയിൽ നിന്ന് ലോക്സഭാ അംഗമായി. LDF സംസ്ഥാന കൺവീനറായിരുന്നു. ജനയുഗം,നവജീവൻ, നവലോകം എന്നിവയിൽ പ്രവർത്തിച്ച ലോറൻസ് 1965ൽദേശാഭിമാനിയിൽ നിന്ന് പത്രപ്രവർത്തന രംഗത്തോട് വിട പറഞ്ഞു ,പൂർണ Read More…