Death Kerala News

എം.എം. ലോറൻസ് അന്തരിച്ചു

സീനിയർ ജേർണലിസ്റ്റ് യൂണിയനിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലെരാളായിരുന്നു എം.എം. ലോറൻസ്. 1929 ജൂൺ 15നായിരുന്നു ജനനം. എളംകുളം മാടമാക്കൽ കുടുംബാംഗമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേയും പിന്നീട് സി പി എം ൻ്റെ യും സമുന്നത നേതാവായിരുന്നു. CPM കേന്ദ്ര കമ്മിറ്റി അംഗവും CITU സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. 1980 ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭാ അംഗമായി. LDF സംസ്ഥാന കൺവീനറായിരുന്നു. ജനയുഗം,നവജീവൻ, നവലോകം എന്നിവയിൽ പ്രവർത്തിച്ച ലോറൻസ് 1965ൽദേശാഭിമാനിയിൽ നിന്ന് പത്രപ്രവർത്തന രംഗത്തോട് വിട പറഞ്ഞു ,പൂർണ സമയം പാർട്ടി നേതൃനിരയിൽ പ്രവർത്തിച്ചു. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയായി ജയിലിലടക്കപ്പെട്ടു പോലീസ് മർദ്ദനങ്ങൾക്ക് ഇരയായി. അടിയന്തിരാവസ്ഥയിലും ജയിലിലായി. കൊച്ചിയിൽ തുറമുഖ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും എറണാകുളം ജില്ലയിൽCPM കെട്ടിപ്പടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്..ഓർമച്ചെപ്പ് ലോറൻസിൻ്റെ ആത്കഥയാണ്. അന്തരിച്ച ബേബിയായിരുന്നു ഭാര്യ. ലോറൻസിൻ്റെ വിയോഗത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എസ്.ആർ. ശക്തിധരനും ജനറൽ സെക്രട്ടറി കെ.എച്ച്.എം. അഷറഫും അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *