ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ ആശയും ആവേശവും അഭിമാനവുമായ ഇന്ത്യയിലെ ബി ബി സി പ്രതിനിധിയായിരുന്ന മാർക്ക് ടുള്ളി (90) യുടെ വേർപാടിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള യുടെ ആദരാഞ്ജലികൾ. അദ്ദേഹത്തിൻ്റെ റിപ്പോർട്ടുകൾ മാധ്യമ രംഗത്തിൻ്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച് ലോകാവസാനം വരെ പൊതുമണ്ഡലത്തിൽ നിറഞ്ഞ് നിൽക്കും.
Tag: senior journalist
മുതിർന്ന മാധ്യമപ്രവർത്തകരുടെആവശ്യങ്ങൾ പരിഗണിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിമാസ പെൻഷനും അവശ – ആശ്രിത പെൻഷനും വർദ്ധിപ്പിക്കുക, പെൻഷൻ പദ്ധതിക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള ഭാരവാഹികൾ നൽകിയ നിവേദനം സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിരമിച്ച മാധ്യമ പ്രവർത്തകർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സാധ്യമായത് എല്ലാം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കി. നിരവധി പേർക്ക് Read More…
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ്. ജയശങ്കറിൻ്റെ വേർപാടിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അനുശോചിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ്റെ ജനറൽ സെക്രട്ടറിയുമായിരുന്ന എസ്. ജയശങ്കറിൻ്റെ വേർപാടിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അനുശോചിച്ചു. പത്രപ്രവർത്തകരുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങളിൽ പ്രത്യേകിച്ചും വേജ് ബോർഡുമായി ബന്ധപ്പെട്ട സമരങ്ങളിൽ എസ്. ജയശങ്കറിൻ്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങൾ മാധ്യമ പ്രവർത്തന ചരിത്രത്തിലെ ഐതിഹാസികമായ ഏടുകളായിരുന്നുവെന്ന് യൂണിയൻ പ്രസിഡൻ്റ് എസ്. ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി.ആർ. രാജമോഹനും അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു.
സീനിയർ ജേണലിസ്റ്റ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള തിരുവനന്തപുരം ജില്ലാ സമ്മേളനം ജൂലൈ 19ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ പ്രസിഡന്റ് എം രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്നു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ് ആർ ശക്തിധരൻ ഉദ്ഘാടനം ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളായി എം.രാജേന്ദ്രപ്രസാദ് (പ്രസിഡന്റ്), കെ.പി.രാജശേഖരൻപിള്ള (സെക്രട്ടറി), വി.ഷീന (വൈസ് പ്രസിഡൻറ്), അഗസ്റ്റിൻ കണിപ്പിള്ളി (ജോയിന്റ് സെക്രട്ടറി), സി.ഇ.വാസുദേവ ശർമ്മ (ട്രഷറർ),കെ.പി.രവീന്ദ്രനാഥ്, എസ്.രാജശേഖരൻപിള്ള, എൻ.ശങ്കരൻകുട്ടി, ബി.വി.പവനൻ, ഡി അശ്വിനികുമാർ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ മേഖലകളിൽ Read More…
സീനിയർ ജേണലിസ്റ്റ് യൂനിയൻ കേരള സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ: ജൂൺ അവസാന വാരം കണ്ണൂരിൽ നടക്കുന്ന സീനിയർ ജേണലിസ്റ്റ് സ് യൂനിയൻ കേരളയുടെ സംസ്ഥാന സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മേയർ മുസ്ലീഹ് മoത്തിൽ ഉദ്ഘാടനം ചെയ്തു.വർത്തമാന കാലത്ത് മാധ്യമ പ്രവർത്തനത്തിൽ സത്യസന്ധത നഷ്ടപ്പെട്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പഴയ കാല പത്രപ്രവർത്തനത്തെ ഇന്നത്തേതിൽ നിന്ന് വേർതിരിക്കുന്നതും ഇതാണ്. പത്രധർമ്മം അതേപടി പാലിക്കാൻ പഴയ തലമുറക്ക് കഴിഞ്ഞിരുന്നുവെന്നു Read More…
എം.എം. ലോറൻസ് അന്തരിച്ചു
സീനിയർ ജേർണലിസ്റ്റ് യൂണിയനിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലെരാളായിരുന്നു എം.എം. ലോറൻസ്. 1929 ജൂൺ 15നായിരുന്നു ജനനം. എളംകുളം മാടമാക്കൽ കുടുംബാംഗമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേയും പിന്നീട് സി പി എം ൻ്റെ യും സമുന്നത നേതാവായിരുന്നു. CPM കേന്ദ്ര കമ്മിറ്റി അംഗവും CITU സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. 1980 ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭാ അംഗമായി. LDF സംസ്ഥാന കൺവീനറായിരുന്നു. ജനയുഗം,നവജീവൻ, നവലോകം എന്നിവയിൽ പ്രവർത്തിച്ച ലോറൻസ് 1965ൽദേശാഭിമാനിയിൽ നിന്ന് പത്രപ്രവർത്തന രംഗത്തോട് വിട പറഞ്ഞു ,പൂർണ Read More…







