Kerala News

സീനിയർ ജേണലിസ്റ്റ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള തിരുവനന്തപുരം ജില്ലാ സമ്മേളനം ജൂലൈ 19ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ പ്രസിഡന്റ് എം രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്നു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ് ആർ ശക്തിധരൻ ഉദ്ഘാടനം ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളായി എം.രാജേന്ദ്രപ്രസാദ് (പ്രസിഡന്റ്), കെ.പി.രാജശേഖരൻപിള്ള (സെക്രട്ടറി), വി.ഷീന (വൈസ് പ്രസിഡൻറ്), അഗസ്റ്റിൻ കണിപ്പിള്ളി (ജോയിന്റ് സെക്രട്ടറി), സി.ഇ.വാസുദേവ ശർമ്മ (ട്രഷറർ),കെ.പി.രവീന്ദ്രനാഥ്, എസ്.രാജശേഖരൻപിള്ള, എൻ.ശങ്കരൻകുട്ടി, ബി.വി.പവനൻ, ഡി അശ്വിനികുമാർ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയ 12 അംഗങ്ങളെ ആദരിച്ചു. യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ.ജനാർദനൻ നായർ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *