കേരള സ്റ്റേറ്റ് എക്സ് – സർവീസസ് ലീഗ് സംസ്ഥാന കമ്മിറ്റി യോഗവും, ഗവേണിംഗ് കൗൺസിൽ യോഗവും ജൂലൈ 18-19 തീയതികളിൽ അയ്യന്തോളിലുള്ള കോസ്റ് ഫോർഡ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡൻ്റ് കേണൽ ജയദേവൻ ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൻഡ്യൻ എക്സ് – സർവീസസ് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് കേണൽ സി ടീ അർസു മുഖ്യ അതിഥി യായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ് കെ അജികുമാർ, ട്രഷറർ സി രാജശേഖരൻ നായർ, വൈസ് പ്രസിഡൻ്റ് കേണൽ ശശികുമാർ, സെക്രട്ടറി രാധാകൃഷ്ണ പണിക്കർ, തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അശോക്‌കുമാർ, സെക്രട്ടറി ബേബി മാത്യു, ട്രഷറർ ഉദയകുമാർ, ഓർഗനൈസിങ് സെക്രട്ടറി ആൻ്റു തേക്കുടൻ, തൃശ്ശൂർ ബ്ലോക്ക് പ്രസിഡൻ്റ് സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.





