India News Politics

അംബേദ്കറിനെ മുൻ സർക്കാരുകൾ അവഗണിച്ചു: ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വർ: അംബേദ്കറിനെ മുൻ എൻഡിഎ അല്ലാത്ത സർക്കാരുകളെല്ലാം അവഗണിക്കുകയായിരുന്നു എന്ന ആരോപണവുമായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി രംഗത്ത്.

അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാരുകൾ അദ്ദേഹത്തിൻ്റെ സംഭാവനകൾക്ക് വേണ്ടത്ര അംഗീകാരം നൽകിയില്ലെന്നും, നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് അംബേദ്കറുടെ മഹത്വവും ബഹുമാനവും പുനഃസ്ഥാപിക്കപ്പെട്ടതെന്നും മാജി പറഞ്ഞു.

ഭരണഘടന രൂപീകരണത്തിൽ അംബേദ്കർ നൽകിയ സംഭാവനകളെ ഓർമ്മിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന് ആദരം അർപ്പിക്കുന്ന പരിപാടികൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *