ഭുവനേശ്വർ: മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെൻ്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ (MMDR ബിൽ) പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒഡിഷയിൽ ഇന്ത്യാ സഖ്യ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം. ഭുവനേശ്വറിൽ നടന്ന പ്രതിഷേധത്തിൽ നേതാക്കൾ പന്തംകൊളുത്തി പ്രകടനം നടത്തി. കോൺഗ്രസ്, സി.പി.ഐ (എം), സി.പി.ഐ, സി.പി.ഐ (എംഎൽ) ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, എൻ.സി.പി, സമാജ്‌വാദി പാർട്ടി തുടങ്ങിയ കക്ഷികളുടെ നേതാക്കളാണ് തിങ്കളാഴ്ച മാസ്റ്റർ കാൻ്റീൻ സ്ക്വയറിൽ പ്രതിഷേധവുമായി ഒത്തുകൂടിയത്. പാർലമെൻ്റി. അടുത്തിടെ MMDR ഭേദഗതി ബിൽ പാസാക്കിയപ്പോൾ ഒഡിഷയിൽ നിന്നുള്ള ബിജെപിയുടെ Read More…
Tag: mohan charan majhi
അംബേദ്കറിനെ മുൻ സർക്കാരുകൾ അവഗണിച്ചു: ഒഡീഷ മുഖ്യമന്ത്രി
ഭുവനേശ്വർ: അംബേദ്കറിനെ മുൻ എൻഡിഎ അല്ലാത്ത സർക്കാരുകളെല്ലാം അവഗണിക്കുകയായിരുന്നു എന്ന ആരോപണവുമായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി രംഗത്ത്. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാരുകൾ അദ്ദേഹത്തിൻ്റെ സംഭാവനകൾക്ക് വേണ്ടത്ര അംഗീകാരം നൽകിയില്ലെന്നും, നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് അംബേദ്കറുടെ മഹത്വവും ബഹുമാനവും പുനഃസ്ഥാപിക്കപ്പെട്ടതെന്നും മാജി പറഞ്ഞു. ഭരണഘടന രൂപീകരണത്തിൽ അംബേദ്കർ നൽകിയ സംഭാവനകളെ ഓർമ്മിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന് ആദരം അർപ്പിക്കുന്ന പരിപാടികൾ നടന്നു.


