
ന്യൂഡൽഹി: വിഷു ആഘോഷത്തിൻ്റെ ഭാഗമായി കേരള ജനതക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ച സന്ദേശത്തിൽ “എല്ലാവർക്കും മനോഹരമായ വിഷു ആശംസകൾ” എന്നാണ് അദ്ദേഹം കുറിച്ചത്.
കേരളത്തിൽ പ്രധാനമായും ആഘോഷിക്കുന്ന വിഷു മലയാളികളുടെ പുതുവത്സരാഘോഷമായാണ് കണക്കാക്കപ്പെടുന്നത്.




