2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനം രാജ്യത്തെ ഭീകരവാദവും നക്സലിസവും കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും സഹായിച്ചെന്ന് ഒഡീഷ ബിജെപി.
നോട്ട് നിരോധനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന വക്താവ് സത്യബ്രത പാണ്ഡയാണ് ഇക്കാര്യം അവകാശപ്പെട്ടത്.
2016 നവംബർ എട്ടിനാണ് കേന്ദ്ര സർക്കാർ മഹാത്മാഗാന്ധി സീരീസിലെ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.
രാജ്യത്തെ കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി.





