Kerala News

തിരുവനന്തപുരത്ത് കൂട്ടക്കൊല: യുവാവ് പെണ്‍സുഹൃത്തിനെയും സഹോദരനെയും ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിക്കൊന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല. ഇരുപത്തിമൂന്നുകാരന്‍ അഞ്ച് പേരെ വെട്ടിക്കൊന്നു. പേരുമല സ്വദേശിയായ അസ്‌നാനാണ് കൂട്ടക്കൊലയ്ക്ക് പിന്നില്‍. പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും ഉള്‍പ്പെടെയുള്ളവരെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. പിതാവിന്റെ മാതാവ് സൽമ ബീവി (88), സഹോദരൻ അഫ്സാൻ (13), പിതാവിന്റെ സഹോദരൻ ലത്തീഫ് (66) ഭാര്യ ഷാഹിദ (58), അഫാന്റെ പെൺസുഹൃത്ത് മക്കുന്നൂർ സ്വദേശിനി ഫാർസാന എന്നിവരാണ് മരിച്ചത്. മൂന്നിടങ്ങളിലായാണ് യുവാവ് ആക്രമണം അഴിച്ചുവിട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ എത്തി അസ്‌നാന്‍ തന്നെയാണ് കൊലപാതക വിവരം Read More…

Kerala News

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13ന് തിരുവനന്തപുരം നഗരപരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. ആറ്റുകാല്‍ പൊങ്കാല ഉത്സവം ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാര്‍ച്ച് 5 മുതല്‍ 14 വരെ നടക്കും. മാര്‍ച്ച് 13-നാണ് പൊങ്കാല.13-ന് രാവിലെ 10.15-ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15-ന് പൊങ്കാല നിവേദിക്കും. ഒന്നാം ഉത്സവദിനമായ മാര്‍ച്ച് 5-ന് കാപ്പുകെട്ടി കുടിയിരുത്ത്, 7-ന് കുത്തിയോട്ട വ്രതാരംഭം. ഏഴാം ഉത്സവദിനമായ Read More…

Kerala News

‘സൂപ്പർ 100” വിദ്യാർത്ഥിനികളുടെ പഠനയാത്ര തിരുവനന്തപുരത്ത്

പാലക്കാട് അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്കായി നടത്തി വരുന്ന ”സൂപ്പർ 100”  പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. അട്ടപ്പാടിയിലെ മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും, അഗളി സ്‌കൂളിലും പഠിക്കുന്ന 8 മുതൽ 11 ക്ലാസുകളിലെ 108  പെൺകുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. നൈപുണ്യ വികസനത്തിനുതകുന്ന വിവിധ പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി. അസാപ് കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റബ്ഫിലാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ”സൂപ്പർ 100” പദ്ധതി യുടെ ഭാഗമായി ഫെബ്രുവരി രണ്ടുവരെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്. ആദ്യ ദിനമായ ജനുവരി 31ന് രജിസ്ട്രേഷൻ Read More…

Kerala News

തിരുവനന്തപുരത്ത് രണ്ടുവയസ്സുകാരിയുടെ ദുരൂഹമരണം: അമ്മ, അച്ഛൻ, അമ്മാവൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് മരിച്ചത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ ശ്രീജിത്ത്, അമ്മ ശ്രീതു, അമ്മാവൻ ഹരികുമാർ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പൊലീസ് സംഭവസ്ഥലമായ വീട് സീൽ ചെയ്തിരിക്കുകയാണ്. ആദ്യ വിവരം അനുസരിച്ച് രക്ഷിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന് ആദ്യം മുത്തശ്ശി അറിയിച്ചു. തുടർന്നുള്ള തിരച്ചിലിൽ വീടിന് സമീപത്തെ ആള്‍മറയുള്ള കിണറ്റിൽ നിന്ന് കുട്ടിയുടെ Read More…

Kerala News

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു: മന്ത്രി വീണാ ജോർജ്

സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രസവം നടക്കുന്ന ആശുപത്രികളിൽ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസ് ആയി കേന്ദ്രം ഉയർത്തി. രാജ്യത്തെ പത്ത് ആശുപത്രികൾക്ക് മാത്രമുള്ള അപൂർവ നേട്ടമാണത്. സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യിൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുകയും സിഡിസിയിൽ ജനറ്റിക്സ് ലാബ് സജ്ജമാക്കുകയും ചെയ്തു. പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ആരംഭിച്ചു. രാജ്യത്ത് സർക്കാർ മേഖലയിൽ എയിംസിന് ശേഷം രണ്ടാമതായി Read More…

Kerala News

കലോത്സവ കിരീടം തൃശൂരിന്

തിരുവനന്തപുരം: അഞ്ചു ദിനങ്ങളിലായി അരങ്ങേറിയ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. 1008 പോയിന്റ് നേടിയാണ് തൃശൂർ ചാമ്പ്യന്മാരായത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പാലക്കാടിനെ പിന്തള്ളി തൃശൂർ കിരീടം നേടിയത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും മുഖ്യാതിഥികളായി. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി Read More…

Kerala News

ആര് കപ്പില് മുത്തമിടും? സ്‌കൂള് കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള് കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോള്, എല്ലാ കണ്ണുകളും സ്വര്‍ണക്കപ്പിന്റെ ജേതാവിനെയാണ് ഉറ്റുനോക്കുന്നത്. 117 പവന്‍ സ്വര്‍ണക്കപ്പിനായി തൃശൂരും കണ്ണൂരും കനത്ത പോരാട്ടത്തിലാണ്. 965 പോയിന്റ് നേടി തൃശൂര്‍ ഒന്നാം സ്ഥാനത്ത് മുന്നേറുമ്പോള്, 961 പോയിന്റ് നേടി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും, 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. ആകെ 249 ഇനങ്ങളിലെ മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ മത്സരങ്ങള്‍ പൂര്‍ത്തിയാകും. സമാപന ചടങ്ങില്‍ ടൊവിനോ Read More…

Kerala News

തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം: മുഖ്യമന്ത്രി

കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി എഫ് ) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാകണം. യുനെസ്‌കോയ്ക്ക് ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന ഒരു പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് Read More…

Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സര്‍വീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നത്. വേദികളില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സര്‍വീസ്.

Kerala News

കലോത്സവ വേദികളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്: മന്ത്രി വീണാ ജോർജ്

കലോത്സവ വേദികളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാന വേദികളിൽ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാകും. കൂടാതെ 25 വേദികളിലും ഫസ്റ്റ് എയ്ഡ് ടീം പ്രവർത്തിക്കുന്നുണ്ട്. അനാവശ്യമായ പ്രചരണം നടത്തരുത്. സ്‌കൂൾ കലോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കും. ആരോഗ്യ വകുപ്പിന് വിപുലമായ സംവിധാനങ്ങളുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കലോത്സവങ്ങളിൽ പങ്കെടുക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ ഏകോപനത്തിൽ എല്ലാ വേദികളിലും നല്ല നിലയിൽ തന്നെ മെഡിക്കൽ ടീം Read More…