Kerala News

കലോത്സവ കിരീടം തൃശൂരിന്


തിരുവനന്തപുരം: അഞ്ചു ദിനങ്ങളിലായി അരങ്ങേറിയ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. 1008 പോയിന്റ് നേടിയാണ് തൃശൂർ ചാമ്പ്യന്മാരായത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പാലക്കാടിനെ പിന്തള്ളി തൃശൂർ കിരീടം നേടിയത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും മുഖ്യാതിഥികളായി. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി ശിവന്‍കുട്ടി സമ്മാനിച്ചു.

സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെയും കലോത്സവത്തിന്റെ പാചകത്തിന് രണ്ടു പതിറ്റാണ്ടായി നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരിയെയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *