International News

അബുദാബി ചേംബർ ഡയറക്ടറായി വീണ്ടും എം.എ. യൂസഫലി; അഞ്ചാം തവണ ബോർഡിൽ അംഗത്വം

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ. യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടറായി വീണ്ടും നിയമിച്ചു. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഇത് അഞ്ചാം തവണയാണ് എം.എ. യൂസഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. അബുദാബിയുടെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയുടെയും വ്യവസായ സമൂഹത്തിന്റെയും പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചേംബറിന് അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വലിയ കരുത്തായിരിക്കും. ആഗോള തലത്തിൽ യുഎഇയുടെ സാമ്പത്തിക താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ യൂസഫലിയുടെ സാന്നിധ്യം നിർണായകമാകുമെന്ന് ചേംബർ പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *