Kerala News Politics

സോണിയ ഗാന്ധി പ്രിയങ്കയ്ക്കായി വയനാട്ടില്! രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം റോഡ് ഷോയ്ക്ക് എത്തുന്നു.

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വയനാട്ടില് പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയയും രാഹുലും ദിവസങ്ങള്‍ക്കുള്ളില് വയനാട്ടില് ഒരുമിച്ചെത്തും. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങിലും കല്പറ്റയില് നടക്കുന്ന റോഡ് ഷോയിലും സോണിയ ഗാന്ധിയുടെ സാന്നിധ്യം ഉണ്ടാകും.

വയനാട്ടില് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്, രാഹുല്‍ ഗാന്ധി രാജിവെച്ച സ്ഥലത്ത് പ്രിയങ്കയാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്. വയനാട് ഉപതെരഞ്ഞെടുപ്പില് പ്രിയങ്കയുടെ പ്രധാന എതിരാളി സിപിഐയുടെ സത്യന്‍ മൊകേരിയും, ബിജെപിയുടെ നവ്യ ഹരിദാസുമാണ്.

Leave a Reply

Your email address will not be published. Required fields are marked *