ന്യൂഡൽഹി: കോൺഗ്രസ് ഇന്നും “അടിയന്തരാവസ്ഥയുടെ മനോഭാവം” പിന്തുടരുകയാണെന്ന് ആരോപിച്ച് ബിജെപി എംപി നിശികാന്ത് ദുബെ രംഗത്ത്. പാർലമെൻ്റിലെ കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം അടിയന്തരാവസ്ഥക്കാലത്തെ സമീപനത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഏത് എഡിറ്റോറിയലുകൾ പ്രസിദ്ധീകരിക്കണം, ആരുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്യണം എന്നതുവരെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് ദുബെ ആരോപിച്ചു. ഗായകൻ കിഷോർ കുമാറിൻ്റെ ഗാനങ്ങൾ പോലും നിരോധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ മനോഭാവമാണ് ഇന്നും കോൺഗ്രസിൻ്റെ പ്രവർത്തനങ്ങളിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും പാർലമെൻ്ററി Read More…
Tag: priyanka gandhi
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം പ്രതിഷേധം; രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ കസ്റ്റഡിയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം നടത്തിയ അപ്രതീക്ഷിത ധർണയ്ക്കിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് പ്രതിഷേധ സ്ഥലത്ത് നിന്ന് നീക്കി. അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടന്ന പ്രതിഷേധം സർക്കാരിനെ ജാഗരൂകരാക്കിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിങ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ Read More…
വനിത സംവരണ ബിൽ മണ്ഡല പുനർനിർണയം: കേന്ദ്രത്തെ എതിർത്ത് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി എംപി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നേടിയെടുത്തത് കോണ്‍ഗ്രസാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണം നടപ്പില്‍ വരുത്തിയതും കോണ്‍ഗ്രസ് ആണെന്ന് പ്രിയങ്ക വ്യക്തമാക്കി. അതെസമയം അന്ന് കോണ്‍ഗ്രസിന്റെ നിലപാടിനെ എതിര്‍ത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ബിജെപിയെന്നും പ്രിയങ്ക ആരോപിച്ചു. സ്ത്രീകള്‍ക്കിടയില്‍ നേതാവാനാകാനാണ് മോദി ശ്രമിക്കുന്നത്. 2023ലെ നയം ബിജെപിയാണ് മാറ്റിയതെന്നും പ്രിയങ്ക ആരോപിച്ചു. Read More…
ചൂരൽമലയിൽ കോൺഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ നാളെ; രാഹുലും പ്രിയങ്കയും പങ്കെടുക്കും
കൽപ്പറ്റ: വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നാളെ കൽപ്പറ്റയിൽ നടക്കും. ചടങ്ങിൽ കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി വീടുകളുടെ തറക്കല്ലിടും. രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ, പേരാവൂരിലെ കര്‍ഷകയോഗത്തിൽ പങ്കെടുത്തതിന് ശേഷം കൽപ്പറ്റയിലേക്ക് എത്തും. പ്രിയങ്ക ഗാന്ധി രാവിലെ കലക്ടറേറ്റിൽ നടക്കുന്ന ദിശ യോഗത്തിൽ പങ്കെടുക്കുകയും പിന്നീട് എംപി ഓഫീസിൽ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന് നൂതന ഉപകരണങ്ങൾ Read More…
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ കേരള -വയനാട് വിരോധികളായ ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ പ്രിയങ്ക ഗാന്ധി എം.പി. ഇടപെടണം: ബി.ജെ.പി
NH 766 ലെ രാത്രിയാത്രാ നിരോധനം മറയാക്കി ഓണാഘോഷം പൂർണ്ണമായി തകർക്കാൻ വേണ്ടിയുള്ള അസൂത്രിത ശ്രമങ്ങൾ കർണാടകം ഭരിക്കുന്ന കോൺഗ്രസ്സ് ഗവൺമെൻ്റ് നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ ആരോപിച്ചു. കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട് വന്ന സ്ഥിതിക്ക് ഇത് ഏറ്റവും കൂടുൽ ബാധിക്കാൻ പോകുന്നത് വയനാട് ജില്ലയേയാണ്. നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ യാത്ര നിരോധനമുള്ള ബന്ദിപ്പൂർ Read More…
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; ബൂത്ത് തല നേതാക്കന്മാരുമായി കൂടിക്കാഴ്ച
കൽപറ്റ: പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇന്ന് വയനാട്ടിലെത്തും.മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. ജില്ലകളിലെ ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. കൂടാതെ, പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ സന്ദർശനം നടത്തും.
കടുവ ആക്രമണം: രാധയുടെ വീട്ടിൽ പ്രിയങ്കാഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം പ്രതിഷേധം
വയനാട്: വയനാട് എംപിയുമായ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ വീട്ടിൽ സന്ദർശനം നടത്തി. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചശേഷമാണ് പ്രിയങ്ക വീട്ടില്‍ നിന്നും മടങ്ങിയത്. പ്രിയങ്കാഗാന്ധിയെ കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എംഎൽഎ ടി സിദ്ധിഖ് എന്നിവർ അനുഗമിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പ്രിയങ്കാഗാന്ധി വയനാട്ടിലെത്തിയതിനെ തുടർന്ന് സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധം നടത്തി. വയനാട്ടിലെ വന്യജീവി Read More…
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; വന് ജയത്തിന് ശേഷം ആദ്യ സന്ദര്‍ശനം
സുല്‍ത്താന്‍ ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന് ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രിയങ്ക വയനാട്ടില്‍ എത്തുന്നത്. ഇന്ന് പ്രിയങ്ക മലപ്പുറം ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും. നാളെ വയനാട് ജില്ലയിലൂടെയുള്ള പര്യടനമാണ് പദ്ധതിയിലുളളത്. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ Read More…
പ്രിയങ്ക ഗാന്ധി വയനാടിന്റെ പുതിയ എംപി: ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ
ന്യൂഡൽഹി: വയനാടിന്റെ ലോക്സഭാംഗമായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്കാഗാന്ധി, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്കയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. പാര്‍ലമെന്റിലെത്തിയ പ്രിയങ്കയെ ഇന്ത്യ മുന്നണി നേതാക്കൾ സാദരം വരവേറ്റു. വയനാട്ടിൽ നിന്ന് 4.10 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക, കേരളത്തിൽ നിന്നുള്ള വനിതാ ലോക്സഭാംഗമായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് ഇത്തവണ Read More…
വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ മുന്നേറ്റം ; ആദ്യ റൗണ്ടിൽ 23,000 ലീഡ്
വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി മികച്ച മുന്നേറ്റത്തിലാണ്. ആദ്യ റൗണ്ട് പൂർത്തിയായപ്പോഴേക്കും 23,000 വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കോ, ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിനോ ഈ ലീഡിൽ കൃത്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടില്ല. എങ്കിലും, പ്രിയങ്കയുടെ ലീഡ് രാഹുൽ ഗാന്ധി 2019ലെ പൊതുതെരഞ്ഞെടുപ്പിൽ നേടിയതേക്കാൾ 8,000 വോട്ടുകളുടെ കുറവിലാണ്. രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനെ തുടർന്നു വയനാട് സീറ്റ് രാജിവച്ചതോടെയാണ് ഈ ഉപതെരഞ്ഞെടുപ്പ് Read More…







