Kerala News

ചൂരൽമലയിൽ കോൺഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ നാളെ; രാഹുലും പ്രിയങ്കയും പങ്കെടുക്കും

കൽപ്പറ്റ: വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നാളെ കൽപ്പറ്റയിൽ നടക്കും. ചടങ്ങിൽ കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി വീടുകളുടെ തറക്കല്ലിടും.

രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ, പേരാവൂരിലെ കര്‍ഷകയോഗത്തിൽ പങ്കെടുത്തതിന് ശേഷം കൽപ്പറ്റയിലേക്ക് എത്തും. പ്രിയങ്ക ഗാന്ധി രാവിലെ കലക്ടറേറ്റിൽ നടക്കുന്ന ദിശ യോഗത്തിൽ പങ്കെടുക്കുകയും പിന്നീട് എംപി ഓഫീസിൽ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന് നൂതന ഉപകരണങ്ങൾ കൈമാറുകയും ചെയ്യും. തുടര്‍ന്ന് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ തുടങ്ങിയ പരിപാടികളിലും ഇരുവരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *