ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഇറാന്‍. ഇറാന്റെ പാര്‍ലമെന്ററി കമ്മിറ്റിയാണ് ഈ നീക്കത്തിന് അംഗീകാരം നല്‍കിയത്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് കടന്നു പോകാനുള്ള പൂര്‍ണ അധികാരവും ഇറാനാണെന്നും പാര്‍ലമെന്റ് വ്യക്തമാക്കി. കപ്പലുകളുടെ തീരുവ എത്രയാണെന്ന് പിന്നീട് തീരുമാനിക്കും. നിലവില്‍ ഇസ്രയേല്‍-യുഎസ് സഖ്യ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ കടക്കാനുള്ള അനുമതി ഇറാന്‍ നല്‍കിയില്ല.
ടോള്‍ ഏര്‍പ്പെടുത്തുന്നത് വഴി ഹോര്‍മുസ് ജലപാതയില്‍ ഇറാന്റെ പരമാധികാരവും ഉറപ്പിക്കാന്‍ കഴിയും.





