Health India Kerala News

പ്രധാനമന്ത്രിയുടെ 25 വർഷത്തെ രാഷ്ട്രസേവനത്തിന് ആദരം

കുറ്റുമുക്കിൽ ബിജെപിയുടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ രാഷ്ട്രസേവനത്തിന്റെ ഭാഗമായി ബിജെപി കുറ്റുമുക്ക് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി ചേറൂർ കിണർ ബസ് സ്റ്റോപ്പിന് സമീപമുള്ള മാനു മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.

ശാന്തിഗിരി ആയുർവേദ സിദ്ധ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥിബലക്ഷയ നിർണയ പരിശോധനയും ആര്യ കണ്ണാശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും ക്യാമ്പിൽ നടന്നു.

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബിജെപി കുറ്റുമുക്ക് ഏരിയ പ്രസിഡന്റ് ഗിരീഷ് പി. യു. അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ടോണി ചാക്കോള, ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ സെക്രട്ടറി മുരളി കുളങ്ങാട്ട്, യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, കർഷക മോർച്ച തൃശ്ശൂർ ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ, ബിജെപി കുറ്റുമുക്ക് ഏരിയ വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

ബിജെപി കുറ്റുമുക്ക് ഏരിയ ജനറൽ സെക്രട്ടറി ഹനീഷ് എം. എച്ച്., തൃശ്ശൂർ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിമേഷ് പല്ലിശ്ശേരി, പ്രിയ അനിൽ, മഹിളാ മോർച്ച തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശീതൾ രാജ, മഹിളാ മോർച്ച തൃശ്ശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രേഷ്മ നിമേഷ്, വൈസ് പ്രസിഡന്റ് ഗിരിജ കെ., രാധ, സ്മിത തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *