India Kerala News Politics

മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്; 100 ദിവസം പിന്നിട്ടിട്ടും തീരുമാനമായില്ലെന്ന് ജയറാം രമേശ്

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമെന്ന് കോൺഗ്രസ്.

പാർലമെന്റിന്റെ 2026-ലെ മൺസൂൺ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ട് 100 ദിവസം പിന്നിട്ടിട്ടും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

രാജ്യത്തിന്റെ താൽപ്പര്യം പരിഗണിച്ച് ലോക്സഭയുടെ നിലവിലെ അംഗബലവും സംസ്ഥാനങ്ങൾക്കുള്ള നിലവിലെ പ്രാതിനിധ്യവും നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസിത് ഭാരത് ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ ക്രമീകരണം തുടരുന്നതിനൊപ്പം നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ കോൺഗ്രസ് നിലപാട് ആവർത്തിക്കുന്നതിനിടെയാണ് ജയറാം രമേശിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *